“പോണ്‍ നിങ്ങള്‍ക്കും ശരീരത്തിനും ഗുണകരവും നിങ്ങളെ ശക്തിപ്പെടുത്തുന്നതുമാണോ? ഇതാണ് ഫെമിനിസ്റ്റ് പോണോഗ്രഫി കൈകാര്യം ചെയ്യുന്നത് ” കനേഡിയന്‍ പോണ്‍ വിദഗ്ധ ഓള്‍ഗ മാര്‍ക്വിസ് പറയുന്നു. സ്ത്രീയുടെ യഥാര്‍ത്ഥ ലൈംഗിക ആഗ്രഹങ്ങളും അനുഭവങ്ങളും ചിന്തകളും- റൊമാന്‍സ് മുതല്‍ കാമോദ്ദീപകം വരെ തുറന്നുകാട്ടാനാണ് ഫെമിനിസ്റ്റ് പോണോഗ്രഫി ലക്ഷ്യമിടുന്നത്.
മിക്ക മുഖ്യധാരാ പോണും തുറന്നുകാട്ടുന്നതല്ല യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ആനന്ദം. അവയെല്ലാം പുരുഷന്‍ പുരുഷനുവേണ്ടി സൃഷ്ടിച്ചതാണെന്ന് വളരെ വ്യക്തമാണ്.
അവയില്‍ സ്ത്രീയെ അവഹേളിക്കുന്ന രംഗങ്ങളുണ്ട്. ഉദാഹരണത്തിന് പുരുഷന്‍ സ്ത്രീയുടെ മുഖത്ത് ശുക്ലസ്ഖലനം നടത്തുന്നതുപോലുള്ളവ. അവയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്ക് സുഖകരമാണോ എന്നത് പലപ്പോഴും വ്യക്തമല്ല. വീഡിയോയില്‍ നമ്മള്‍ ലൈംഗികാനന്ദത്താല്‍ മുരളുന്ന യുവതി രതിമൂര്‍ച്ഛ അഭിനയിക്കുന്നതുമാവാം. അങ്ങനെയൊക്കെയാണെങ്കിലും വീഡിയോയിലെ പുരുഷ കഥാപാത്രം ലൈംഗികത ആസ്വദിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല.
ഫെമിനിസ്റ്റ് പോണ്‍ കാര്യങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുന്നതെന്ന് ഓള്‍ഗ മാര്‍ക്വിസ് പറയുന്നു. പണത്തിനുവേണ്ടിയെടുക്കുന്ന ആ രംഗത്തിന്റെ അവസാനം അയാള്‍ രതിമൂര്‍ച്ഛയിലെത്തുകയും ശുക്ലം പുറത്തുവരികയും ചെയ്യും.
“എല്ലാവരും എല്ലാശരീരവും അഭികാമ്യവും മോഹിപ്പിക്കാന്‍ സാധിക്കുന്നതുമാണെന്നതാണ് ഫെമിനിസ്റ്റ് പോണോഗ്രഫിയുടെ സന്ദേശം. പെര്‍ഫോമര്‍ക്കും കാഴ്ചക്കാരനും അധികാരം കൊടുക്കാനാണ് ഫെമിനിസ്റ്റ് പോണോഗ്രാഫര്‍മാര്‍ ആവശ്യപ്പെടുന്നത്.” തന്റെ ഗവേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്വിസ് വ്യക്തമാക്കുന്നു.
അത് നീതിയുക്തം കൂടിയാവണം. പെര്‍ഫോമര്‍ക്ക് തൃപ്തികരമായ ശമ്പളം നല്‍കുകയും അവരോട് സെറ്റില്‍ മാന്യമായി പെരുമാറുകയും വേണം. ഒരു ഫെമിനിസ്റ്റ് വീഡിയോയാണ് നമ്മള്‍ കാണുന്നതെങ്കില്‍ കഥാപാത്രങ്ങളാണ് ആ മേഖല തെരഞ്ഞെടുത്തതെന്നും സ്‌ക്രീനില്‍ കാണുന്ന ലൈംഗിക ചേഷ്ടകള്‍ ചെയ്യാന്‍ അവര്‍ തയ്യാറായതാണെന്നും നമുക്ക് തോന്നണം. അങ്ങനെയായെങ്കില്‍ മാത്രമേ സ്ത്രീ, പുരുഷ കാഴ്ചക്കാരെ ആനന്ദിപ്പിക്കാന്‍ അതിനാവൂ.
എന്നാല്‍ ഏതുതരത്തിലുള്ള സെക്‌സ് ആണ് സ്ത്രീകള്‍ കാണുന്നത്? റൊമാന്റിക് ഇതിവൃത്തങ്ങളോ, അല്ലെങ്കില്‍ മൃദുവായ ആലിംഗനങ്ങളോ? ലൈംഗിക ആനന്ദത്തിനുവേണ്ടി സ്ത്രീകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇതൊന്നും അല്ലെന്നാണ് മാര്‍ക്വിസ് തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഫെമിനിസ്റ്റ് പോണ്‍ എന്നത് വിലകുറഞ്ഞ റൊമാന്റിക് സീനുകളാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി.
“പോസിറ്റീവായ സെക്‌സ് ആണ് ഫെമിനിസ്റ്റ് പോണ്‍, മുഖ്യധാരാ പോണോഗ്രഫിയില്‍ നിങ്ങള്‍ക്ക് എന്തൊക്കെ കാണാന്‍ കഴിയുമോ അതെല്ലാം ഫെമിനിസ്റ്റ് പോണോഗ്രഫയിലും കാണാം. വ്യത്യാസം പ്രവൃത്തികളിലല്ല, അതിനുള്ളിലെ ഫിലോസഫിയിലാണ്” മാര്‍ക്വിസ് വിശദീകരിക്കുന്നു.
ശരീര ആകാരത്തിന്റെ കാര്യവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മിക്ക പോണ്‍ വീഡിയോകളിലും പുരുഷ മാസികകളിലും സ്ത്രീകള്‍ മെലിഞ്ഞ്, വലിയ സ്തനങ്ങളും, നീണ്ട മുടിയും വ്യാജ നഖങ്ങളുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മാധ്യമങ്ങളിലും പരസ്യങ്ങളിലും ഫാഷന്‍ മാസികകളിലും ഫോട്ടോഷെയ്പ്പ് ചെയ്ത് “പെര്‍ഫെക്ട് സ്ത്രീ ശരീരം” ഉണ്ടാക്കിയെടുക്കുന്നു.
എന്നാല്‍ ഫെമിനിസ്റ്റ് പോണില്‍ വ്യത്യസ്തമായ ശരീര ആകാരമുള്ള, വിവിധ വംശങ്ങളില്‍പ്പെട്ട, വ്യത്യസ്ത ജന്റര്‍ ഐഡന്റിറ്റികളില്‍പ്പെട്ട, ശാരീരിക ക്ഷമതയുള്ള സ്ത്രീകളെ നിങ്ങള്‍ക്കു പെര്‍ഫോമേഴ്‌സ് ആയി കാണാനാവും.
മുഖ്യധാരാ പോണ്‍ വീഡിയോകളില്‍ വ്യത്യസ്ത ഷെയ്പ്പുകളുള്ള, വലുപ്പമുള്ള സ്ത്രീകളെ കാണാനാവില്ല. ഫെമിനിസ്റ്റ് പോണോഗ്രാഫിയിലൂടെ അത്തരം ശരീരങ്ങളും ലൈംഗികമായി ആകര്‍ഷിക്കുമെന്ന പോസിറ്റീവ് ചിന്ത കൊണ്ടുവരുമെന്ന് മാര്‍ക്വിസിന്റെ ഗവേഷണത്തില്‍ വ്യക്തമായി. മാര്‍ക്വിസ് സംസാരിച്ച മിക്ക സ്ത്രീകളും അഭിപ്രായപ്പെട്ടത് തങ്ങലുടെ ശരീര ആകാരങ്ങള്‍ക്കും മൂല്യമുണ്ടെന്ന തോന്നലുണ്ടാക്കാന്‍ ഈ വീഡിയോ സഹായിച്ചുവെന്നാണ്.
കൂടുതല്‍ വായിക്കാം
സ്വയംഭോഗത്തിലൂടെ ഞാനെന്നെ കൂടുതല്‍ പ്രണയിക്കുന്നു…
കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍