ന്യൂദല്‍ഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശത്തിനെതിരെ ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന്‍. ഫെമിനിസ്റ്റ് ആശയം അതിരു കടക്കുകയാണെന്നും നിര്‍ദേശം നടപ്പിലാക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അനുവദിക്കില്ലെന്നും കുര്യന്‍ പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് ജോര്‍ജ് കുര്യന്‍.
കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരയാകുന്നുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ പുരുഷന്മാരില്‍ നിന്ന് പണം തട്ടാനും വഴിയൊരുക്കുന്നതിനാലാണ് കുമ്പസാരം നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും അവര്‍ പറഞ്ഞിരുന്നു.
ഹനാന് പിന്നാലെ എം.സി ജോസഫൈന് നേരെയും സൈബര്‍ ആക്രമണം
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.