സ്ത്രീകള്‍ക്കെതിരായ അതിക്രമം: അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം
World
സ്ത്രീകള്‍ക്കെതിരായ അതിക്രമം: അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2017, 12:08 pm

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്നതിനെതിരെ വസ്ത്രമുപേക്ഷിച്ച് സ്ത്രീ സംഘടനയുടെ പ്രതിഷേധം.

Women stand naked in front of a banner that reads,

അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്‍പിലാണ് 100 ലധികം വരുന്ന സ്ത്രീകള്‍ പൂര്‍ണ നഗനരായി പ്രതിഷേധം നടത്തിയത്. ഉറക്കെ അലറി വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

A woman screams angrily as part of the protest against women being made victims of violence

ബ്യൂണസ് ഐറിസിലലെ കാസ റൊസാഡ വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം.

വസ്ത്രം ധരിച്ച് പ്രസിഡന്റിന്റെ വസതിക്ക് മുന്‍പിലെത്തിയ സ്ത്രീകള്‍ വസ്ത്രം മുഴുവന്‍ ഊരിമാറ്റി തങ്ങള്‍ക്ക് നീതി വേണമെന്ന് അലറിവിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.

Women leave their clothes on the floor and form a pile of bodies to represent those killed

നിരവധിയാളുകളും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി.

Screaming feminists from the Artistic Force of Communicative Shock (FACC) in the street