| Thursday, 25th April 2024, 7:53 am

സ്ത്രീത്വത്തെ അപമാനിച്ചു; റിട്ട. ജസ്റ്റിസ് കെമാല്‍പാഷക്ക് കെ.കെ. ശൈലജയുടെ വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന നടത്തിയ യൂട്യൂബ് ചാനലിലൂടെ തന്നെ ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് കെ.കെ. ശൈലജ നോട്ടീസ് അച്ചിരിക്കുന്നത്.

‘കെ.കെ. ശൈലജ പുലിവാല്‍ പിടിക്കും, ഷാഫി പറമ്പിലിന് ലക്ഷ്യംവെച്ചത് തിരിച്ചടിച്ചു’ എന്ന തലക്കെട്ടില്‍ ദി പ്രൈം വിറ്റ്‌നസ് എന്ന യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വീഡിയോക്കെതിരെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രസ്തുത വീഡിയോ കെ.കെ. ശൈലജയുടെ വാര്‍ത്ത സമ്മേളനം മുഴുവന്‍ കാണാതെയും വിവിധ സ്‌റ്റേഷനുകളില്‍ കെ.കെ. ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കാതെയുമാണ് ചെയ്തിട്ടുള്ളതെന്നും നോട്ടീസില്‍ പറയുന്നു.

കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത് ചിത്രങ്ങളും അശ്ലീല ചുവയുള്ള കമന്റുകളും പ്രചരിപ്പിച്ചതിന് വിവിധ സ്റ്റേഷനകളില്‍ കേസുകളുള്ളത്. ഈ വസ്തുതകള്‍ പരിശോധിക്കാതെയാണ് മുന്‍ ന്യായാധിപന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനയില്‍ ജസ്റ്റിസ് കെമാല്‍ പാഷയും പങ്കുചേര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനുണ്ട്.

ഇത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. വസ്തുതാവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്.

content highlights: Femininity was insulted; K..K. Shailaja’s lawyer’s notice to Rt. Justice Kemalpasha 

Latest Stories

We use cookies to give you the best possible experience. Learn more