പ്രസ്തുത വീഡിയോ കെ.കെ. ശൈലജയുടെ വാര്‍ത്ത സമ്മേളനം മുഴുവന്‍ കാണാതെയും വിവിധ സ്‌റ്റേഷനുകളില്‍ കെ.കെ. ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കാതെയുമാണ് ചെയ്തിട്ടുള്ളതെന്നും നോട്ടീസില്‍ പറയുന്നു.
കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത് ചിത്രങ്ങളും അശ്ലീല ചുവയുള്ള കമന്റുകളും പ്രചരിപ്പിച്ചതിന് വിവിധ സ്റ്റേഷനകളില്‍ കേസുകളുള്ളത്. ഈ വസ്തുതകള്‍ പരിശോധിക്കാതെയാണ് മുന്‍ ന്യായാധിപന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനയില്‍ ജസ്റ്റിസ് കെമാല്‍ പാഷയും പങ്കുചേര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനുണ്ട്.
ഇത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. വസ്തുതാവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിലുണ്ട്.
content highlights: Femininity was insulted; K..K. Shailaja’s lawyer’s notice to Rt. Justice Kemalpasha