| Saturday, 11th November 2023, 9:04 am

മിന്നൽ മുരളിയിലെ ആ സീൻ എടുക്കുമ്പോൾ എന്റെ കൈയിന്ന് പോയെന്ന് കരുതി: ഫെമിന ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നൽ മുരളി എന്ന ചിത്രത്തിലെ അവസാനത്തെ ആ കിക്ക് മാത്രം മതി ഫെമിന ജോർജ് എന്ന നടിയെ ഓർക്കാൻ. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിൽ നായകനോടൊപ്പം തന്നെ കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന കഥാപാത്രമാണ് ബ്രൂസ്‌ലി ബിജി.

സിനിമയുടെ ക്ലൈമാക്സിലേക്ക് വരുമ്പോൾ കുറുക്കൻമൂലയെന്ന ഗ്രാമത്തെ രക്ഷിക്കുന്നതിൽ ഫെമിന അവതരിപ്പിച്ച കഥാപാത്രവും നിർണായക പങ്കു വഹിച്ചിരുന്നു.

ഇപ്പോഴിതാ മിന്നൽ മുരളിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടി ഫെമിന ജോർജ്. മിന്നൽ മുരളിക്ക് വേണ്ടി കരാട്ടെ പഠിക്കണമെന്ന് പറഞ്ഞപ്പോൾ അത്ഭുതമൊന്നും തോന്നിയില്ലായെന്നും എന്നാൽ ചിത്രത്തിലെ കിക്ക് എടുക്കുന്ന സീൻ ഒരുപാട് ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും ഫെമിന പറയുന്നു. ആ ഒരു ഭാഗം ഷൂട്ട്‌ ചെയ്യാനാണ് ഏറ്റവും സമയമെടുത്തതെന്നും റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ ഫെമിന പറഞ്ഞു.

‘സ്പോർട്സിൽ ഞാനത്ര കഴിവുള്ള ഒരാളല്ല. പണ്ട് പഠിച്ചിരുന്ന സമയത്തെല്ലാം സ്പോർട്സിൽ ഓട്ടത്തിലെല്ലാം പങ്കെടുക്കുമായിരുന്നു. പക്ഷെ പിന്നീട് എനിക്ക് മൈഗ്രേൻ വന്നപ്പോൾ ഞാനത് നിർത്തി. പിന്നീട് ആ വഴിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

മിന്നൽ മുരളിക്ക് വേണ്ടി കരാട്ടെ പഠിക്കണമെന്നു പറഞ്ഞപ്പോൾ ഞെട്ടുകയൊന്നും ചെയ്തില്ല. പക്ഷെ കിക്ക് പഠിക്കണം എന്നറിഞ്ഞപ്പോഴാണ് അതിന്റെ പ്രയാസം എനിക്ക് മനസ്സിലായത്. അതൊരു വലിയ ടാസ്ക് ആയിരുന്നു. എത്രത്തോളം സ്‌ട്രെച്ച് ആക്കണം എന്ന് കണ്ടപ്പോൾ ഈശ്വരാ ഇത്‌ എനിക്ക് നടക്കുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ അവസാനം അത് ചെയ്തു.

ആ ഒരു ഭാഗം ഷൂട്ട്‌ ചെയ്യാൻ ഒരുപാട് സമയമെടുത്തിരുന്നു. അതെന്റെ കൈയിന്ന് പോയെന്ന് കരുതിയിരുന്നു. പക്ഷെ ഒടുവിൽ ഓക്കേ ആക്കി.

ആദ്യ സിനിമ നന്നായി വർക്കായി കഴിഞ്ഞാൽ കുറച്ച് സമയം എടുത്തിട്ടാണെങ്കിലും സെക്കന്റ്‌ ഫിലിം നമ്മളെ തേടിയെടത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ഫെമിന പറയുന്നു.
കഴിഞ്ഞാൽ കുറച്ച് സമയം എടുത്തിട്ടാണെങ്കിലും സെക്കന്റ്‌ ഫിലിം നമ്മളെ തേടിയെടത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ഫെമിന പറയുന്നു.

കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലാണ് അടുത്തതായി ഫെമിന ഒരു മുഴുനീള വേഷത്തിൽ എത്തുന്നത്. ചിത്രം ഉടനെ പുറത്തിറങ്ങും.

Content Highlight: Femina George Talk About Character In Minnal Murali

We use cookies to give you the best possible experience. Learn more