കായികരംഗത്ത് ആഘോഷിക്കപ്പെടുന്ന വിജയങ്ങള്‍ പലപ്പോഴും പുരുഷന്മാരുടേതാണ്. എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം കിടപിടിക്കുന്ന അംഗീകാരങ്ങള്‍ സ്ത്രീകള്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ അത്തരം വിജയങ്ങളെ അംഗീകരിക്കാന്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന് പലപ്പോഴും മടിയാണ്.
2021ലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവേളയില്‍ മെസിക്കും ലെവന്‍ഡോസ്‌കിക്കുമൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു ക്രിസ്റ്റീന സിംക്ലയര്‍, എമ്മ ഹെയ്‌സ്, അലക്‌സ്യ പുറ്റെലസ്, ക്രിസ്റ്റിയെന്‍ എന്‍ഡിലര്‍ തുടങ്ങിയ താരങ്ങളുടെ പേരുകളും. ലോകോത്തര അംഗീകാരങ്ങള്‍ നേടുമ്പോഴും അവരെ പുരുഷതാരങ്ങളുടെ നിഴലില്‍ നിര്‍ത്താനാണ് സമൂഹം ആഗ്രഹിച്ചിരുന്നത്.
ഈ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവേളയില്‍ ലോകത്തിന്റെ അംഗീകാരം നേടിയ താരങ്ങളെ പരിചയപ്പെടാം.
ക്രിസ്റ്റീന സിംക്ലയര്‍
ഈ വര്‍ഷത്തെ ഫിഫ സ്‌പെഷ്യല്‍ റെക്കൊഗനീഷന്‍ അവാര്‍ഡ് ലഭിച്ചത് കനേഡിയന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ക്രിസ്റ്റീന്‍ സിംക്ലയറിനാണ്. പല പുരുഷ താരങ്ങല്‍ക്കും എത്തിപ്പിടിക്കാനാവാത്ത ലോകറെക്കോഡ് നേടിയാണ് 2021ലെ തന്റെ സ്‌പോര്‍ട്‌സ് കരിയറിന് സിംക്ലയര്‍ വിരാമമിട്ടത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 188 ഗോളുകള്‍ നേടിയാണ് സിംക്ലയര്‍ ഫിഫയുടെ അംഗീകീരം നേടിയെടുത്തത്.
മൂന്ന് തവണ കാനഡയെ ഒളിമ്പിക്‌സ് പോഡിയത്തിലെത്തിച്ചത് സിംക്ലയറിന്റെ മിടുക്കാണ്. 14 തവണ കാനഡ സോക്കര്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയും ഈ വെറ്ററന്‍ ഫുട്‌ബോളര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുവരെയായി അഞ്ച് ഫിഫ വേള്‍ഡ് വിമന്‍സ് കപ്പില്‍ പങ്കെടുത്ത ഈ മുപ്പത്തെട്ടുകാരി തന്റെ നാലാം വയസു മുതല്‍ അണ്ടര്‍ 7 ടീമിലെ അംഗമാണ്.
ക്രിസ്റ്റിയെന്‍ എന്‍ഡിലര്‍
2021ലെ മികച്ച വനിതാ ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടായിരുന്നു ക്രിസ്റ്റിയെന്‍ എന്‍ഡിലര്‍ ഫുട്‌ബോള്‍ ലോകത്ത് തന്റെ പെരുമ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചത്. ചിലി ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ എന്‍ഡിലര്‍, 2009ലെ കോപ്പ ലിബര്‍ടഡോറീസ് ഫെമീനൈന എന്ന മത്സരത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്.
അലക്‌സ്യ പുറ്റെലെസ്
ഒരുപക്ഷേ ഫിഫ ദി ബെസ്റ്റ് പുരസ്‌കാര വേദിയില്‍ ലെവന്‍ഡോസ്‌കിക്കൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ട പേരാണ് അലക്‌സ്യ പുറ്റെലസിന്റെത്. സ്പാനിഷ് ടീമിന്റെ മധ്യനിരയിലെ വിശ്വസ്തയായ പുറ്റെലെസാണ് കഴിഞ്ഞ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് വനിത പ്ലെയര്‍ പുരസ്‌കാരത്തിനര്‍ഹയായത്.
തന്റെ 16ാം വയസുമുതല്‍ സ്പാനിഷ് ദേശീയ ടീമന്റെ ഭാഗമായ പുറ്റെലെസ്, 2012 മുതല്‍ ബാഴ്‌സയുടെ മധ്യനിരയിലെ കരുത്താണ്.
2018ലും 2021ലും പല സീസണുകളിലായി ബാഴ്‌സയെ നയിച്ചതും അലക്‌സ്യ തന്നെയായിരുന്നു. 2021ല്‍ ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ അവാര്‍ഡും അലക്‌സ്യയ്ക്ക് തന്നെയായിരുന്നു ലഭിച്ചിരുന്നത്. ഇക്കാരണമൊന്നുകൊണ്ടുതന്നെ മെസിയുടെയും ലെവന്‍ഡോസ്‌കിയുടെ പേരുകള്‍ക്കൊപ്പമോ അതിലധികമായോ ആഘോഷിക്കണ്ടത് അലക്‌സ്യയുടെ പേര് തന്നെയാണ്.
എമ്മ ഹെയ്‌സ്
ചെല്‍സി വനിതാ ടീമിനെ അത്യുന്നതങ്ങളിലെത്തിച്ച് കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ ടീം പരിശീലകയായി തെരഞ്ഞെടുക്കപ്പെട്ടാണ് എമ്മ ഹെയ്‌സ് ഫിഫയുടെ അംഗീകീരം ഏറ്റുവാങ്ങിയത്. എന്നാല്‍, പെപ് ഗാര്‍ഡിയോളയെ പോലെ ടുഷേലിനെ പോലെ മാഞ്ചീനിയെ പോലെ ആരും ഇതുവരെ ഹെയ്‌സിനെയോ അവരുടെ കോച്ചിംഗ് മികവിനെയോ അംഗീകരിച്ച് കണ്ടിട്ടില്ല.
2020ല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍സില്‍ എത്തിച്ച പരിശീലകയാണ് എമ്മ. 2008ല്‍ ചിക്കാഗോ റെഡ് സ്റ്റാര്‍സിന്റെ മാനേജര്‍ ആയി കരിയര്‍ ആരംഭിച്ച എമ്മ, 2021ല്‍ WSL മാനേജര്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Female Superstars who won spotlight in 2021 FIFA The Best Award