കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ കോട്ടയം നിവാസിയായ ഡോക്ടര്‍ വന്ദന ദാസ് (22) മരണപ്പെട്ടു. താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ വന്ദനയെ ഏഴര മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തുന്ന സമയത്ത് തന്നെ അതീവ ഗുതുരാവസ്ഥയിലായിരുന്നു ഡോക്ടര്‍ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരവധി തവണ കുത്തേറ്റിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
ബുധനാഴ്ച പുലര്‍ച്ചേ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ രോഗിയാണ് ഡോക്ടറെ കുത്തിയത്.
ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. വന്ദനയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റു. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, ആശുപത്രിയിലുണ്ടായിരുന്നൊരാള്‍ എന്നിവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ എസ്. സന്ദീപാണ് പ്രതി.
content highlight: Female doctor stabbed to death by accused; House surgeon Vandana Das died