ധാക്ക: മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിന് ബംഗ്ലാദേശി വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത പിടിയില്‍. ധാക്ക പ്രീമിയര്‍ ലീഗ് താരമായ നസീറിനെ കോക്‌സ് ബസാറില്‍ നിന്ന് മത്സരം കഴിഞ്ഞു മടങ്ങവെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്.
ചിറ്റഗോങില്‍ വെച്ച് നസ്‌റീന്‍ സഞ്ചരിച്ച ടീം ബസ് നിര്‍ത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. യാബ എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈന്റെ 14,000 ഗുളികകളാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് താരം ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലമാണ് കോക്‌സ് ബസാര്‍. മയക്കുമരുന്ന് ഒളിപ്പിക്കാന്‍ അഭയാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
“യാബ” കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ബംഗ്ലാദേശ് നിയമനിര്‍മ്മാണം നടത്താന്‍ ആലോചിക്കുന്നുണ്ട്.