| Monday, 5th June 2017, 4:03 pm

'യുവിക്ക് മുന്നില്‍ ഞാനൊക്കെ എന്ത്?'; യുവരാജിനൊപ്പം കളിക്കുമ്പോള്‍ താന്‍ വെറും ക്ലബ്ബ് ബാറ്റ്‌സ്മാനെന്ന് വിരാട് കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍മിങ്ങ്ഹാം: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അയല്‍ക്കാരായ പാകിസ്താനെ തകര്‍ത്ത് ഗംഭീര തുടക്കമാണ് ഇന്ത്യന്‍ ടീം കുറിച്ചത്. മത്സരത്തിനുമുമ്പ് ഡ്രസ്സിംങ് റൂമിലെ പിണക്കങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ഇന്ത്യന്‍ ടീം ഒറ്റ മത്സരം കൊണ്ട് അതെല്ലാം മായ്ച്ച് കളഞ്ഞിരിക്കുകയാണ്.


Also read മകളുടെ പ്രണയം തകര്‍ക്കാന്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് ആരോപിച്ച് അമ്മയുടെ പരാതി; പൊലീസ് അന്വേഷണത്തില്‍ പൊളിഞ്ഞത് വ്യാജ കഥ


മത്സരശേഷം നടന്ന വാര്‍ത്ത സമേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും യുവരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി. മത്സരത്തില്‍ യുവരാജ് സിങിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ താന്‍ നിഷ്പ്രഭനായി മാറിയെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

യുവരാജ് ഗ്രൗണ്ടില്‍ കത്തിക്കയറിയപ്പോള്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്ന ഒരു ബാറ്റ്‌സ്മാനായി താന്‍ മാറിയെന്നും കോഹ്ലി പറയുന്നു. തന്റെ ചുമലിലുണ്ടായ സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാനും യുവിയുടെ പ്രകടനത്തിനായെന്നും കോഹ്‌ലി പറഞ്ഞു.


Dont miss ദളിതനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ മുസ്‌ലീം യുവതിയെ ചുട്ടുകൊന്നു


യുവരാജിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താന്റെ പ്രതീക്ഷകളെ തകര്‍ത്തതെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. രോഹിത് പുറത്തായ ശേഷം ഗ്രൗണ്ടിലെത്തിയ യുവരാജ് തന്റെ തനത് ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. 32 പന്തില്‍ നിന്ന് 53 റണ്‍സായിരുന്നു താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്.


You must read this റിയാലിറ്റി ഷോയ്ക്കിടെ ചാനല്‍ അവതാരകനെ കൈകാര്യം ചെ്‌യ്ത് ഷാരൂഖ് ഖാന്‍; നിലത്തിട്ട് വലിച്ചു; വീഡിയോ


We use cookies to give you the best possible experience. Learn more