ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരമായ ഫിലിപ്പോ മെലോ.
അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഏറ്റവും മികച്ച താരമെന്നാണ് മെലോ പറഞ്ഞത്.
ബ്രസീലിയന്‍ ഇതിഹാസം പെലെ അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണ എന്നിവരുടെ അതേ ലെവലില്‍ നിര്‍ത്തികൊണ്ടായിരുന്നു ഫിലിപ്പോ മെലോ സംസാരിച്ചത്.
‘അര്‍ജന്റീനക്ക് മെസിയുണ്ട്. പെലേക്കും മറഡോണക്കുമൊപ്പം എത്തിനില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍,’ മെലോയെ ഉദ്ധരിച്ച് ഓലെ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓറിന്റെ തിളക്കത്തിലാണ്. ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്.
ലയണല്‍ മെസിയുടെ കളി ശൈലിയില്‍ മാറ്റം വന്നുവെന്നും കളിയുടെ മറ്റ് മേഖലകളില്‍ സംഭാവന നല്‍കികൊണ്ട് അദ്ദേഹം അര്‍ജന്റീനയില്‍ തുടരുമെന്നും ഫിലിപ് പങ്കുവെച്ചു.
‘മെസിക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വേഗത ഇപ്പോള്‍ ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ കളിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. ഇപ്പോഴും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. മെസിക്ക് വേഗത ഇല്ലെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിലുണ്ട്. അതുകൊണ്ടാണ് മെസി പല തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയത്,’ മെലോ കൂട്ടിച്ചേര്‍ത്തു.
Content Highlight: Felipe Melo reveals Lionel Messi is the best football player in the world.