കൊച്ചി: ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ ബോഡിയിൽ 2019, 2021 കാലയളവിലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. രഞ്ജി പണിക്കർ, ജി.എസ്.വിജയൻ, സലാം ബാപ്പു എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയാണ് നിലവിൽ വന്നിരിക്കുന്നത്. രഞ്ജി പണിക്കർക്കാണ് ഭരണസമിതിയുടെ അധ്യക്ഷന്റെ ചുമതല.
Also Read കേരളത്തിനെതിരെ നുണ പറഞ്ഞ് മോദി; ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
എറണാകുളം ടൗൺ ഹാളിൽ വെച്ച് ഞായാറാഴ്ച്ച നടന്ന ജനറൽ ബോഡിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രൺജി പണിക്കർ പ്രസിഡന്‍റായ യൂണിയനിൽ ജി.എസ്.വിജയൻ ജനറൽ സെക്രട്ടറിയായും, സലാം ബാപ്പു ട്രഷററായും ജീത്തു ജോസഫ് വൈസ് പ്രസിഡന്റായും, ഒ എസ് ഗിരീഷ് രണ്ടാം വൈസ് പ്രസിഡന്റായും സോഹൻ സീനുലാൽ ജോയിന്റ് സെക്രട്ടറിയായും ബൈജുരാജ് ചേകവർ രണ്ടാം ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
Also Read മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തെ പിന്തുണച്ച് യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി
സിബി മലയിൽ ,ബി. ഉണ്ണികൃഷ്ണൻ , ഷാഫി , മാളു എസ്. ലാൽ , രഞ്ജിത്ത് ശങ്കർ ,സിദ്ധാർത്ഥ് ശിവ, ജി.മാർത്താണ്ഡൻ, ജയസൂര്യ വൈ.എസ്. , അരുൺ ഗോപി , ലിയോ തദേവൂസ്,മുസ്തഫ എം.എ., പി.കെ. ജയകുമാർ , ഷാജി അസീസ് , ശ്രീകുമാർ അരൂക്കുറ്റി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.