| Tuesday, 3rd December 2013, 2:59 pm

ഫഹദിനും നിവിന്‍ പോളിക്കുമെതിരെ ഫെഫ്ക പരാതി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമെതിരെ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) പരാതി നല്‍കിയേക്കും.

ഇരു നടന്മാരും തങ്ങളുടെ ചിത്രങ്ങളുമായി സഹകരിക്കുന്നില്ലെന്നാണ് പരാതി. ഷെഡ്യൂള്‍ ചെയ്ത ദിവസങ്ങളില്‍ സിനിമകളുടെ ചിത്രീകരണത്തിന് ഇവര്‍ എത്തുന്നില്ലെന്ന് ഫെഫ്ക കുറ്റപ്പെടുത്തി.

ചിത്രങ്ങളുടെ സാങ്കേതിക വിദഗ്ധരുമായി ഇവര്‍ സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഫഹദിനും നിവിന്‍ പോളിക്കുമെതിരെ കര്‍ശന നടപടികളെടുക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഫെഫ്ക അമ്മക്ക് പരാതി നല്‍കിയേക്കുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more