| Saturday, 6th December 2014, 12:11 pm

ഓസ്‌ട്രേലിയന്‍ ടീം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് ബ്രാഡ് ഹാഡിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഡിലെയ്ഡ്: ക്രിക്കറ്റ് താരം ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണം തീര്‍ത്ത ആഘാതത്തില്‍ നിന്നും പതുക്കെ മോചിതരാവുകയാണ് ഓസ്‌ട്രേലിയന്‍ ടീം. തുടര്‍ച്ചയായ രണ്ടാം ദിവസവും ടീം പരിശീലന മത്സരത്തിനിറങ്ങിയിരിക്കുകയാണ്.

ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ടീം വൈസ് ക്യാപ്റ്റന്‍ ബ്രാഡ് ഹാഡിന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയുണ്ടായ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ച് തങ്ങള്‍ കാര്യം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം വളരെ നല്ലതായിരുന്നു. തങ്ങള്‍ ക്രിക്കറ്റ് പരിശീലനത്തിനിറങ്ങിയെന്നും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം പരിശീലനത്തിന് എത്തിയെങ്കിലും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ടെസ്റ്റില്‍ കളിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫിറ്റ്‌നസ് അനിശ്ചിതത്വത്തിലായതാണ് ക്ലാര്‍ക്കിന് വിനയാവുന്നത്.

ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഹാഡിന്റെ പ്രതികരണം ഇതായിരുന്നു- ” ഇല്ല. ഞാനില്ല. മൈക്കല്‍ ഇന്ന് നന്നായി കളിച്ചിട്ടുണ്ട്. അദ്ദേഹം തിരികെ എത്തി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.”

മികച്ച ക്യാപ്റ്റനാണ് മൈക്കല്‍. മൈക്കലിന്റെ സാന്നിധ്യത്തില്‍ കളിക്കാനാണ് തങ്ങള്‍ക്കിഷ്ടം. എല്ലാവരും ആഗ്രഹിക്കുന്നതു പോലെ അഡിലെയ്ഡില്‍ മൈക്കലിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനാണ് തങ്ങളും താല്‍പര്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more