1990 ല്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ദു: ഖമുണ്ടെന്ന് മുലായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2016, 11:14 am
ലഖ്‌നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
എന്നാല്‍ ബാബറി മസ്ജിദ് സംരക്ഷിക്കാന്‍ അതല്ലാതെ മറ്റു മാര്‍ഗമില്ലെന്നായിരുന്നെന്നും മുലായം സിങ് യാദവ് പറയുന്നു.
പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും വെടിവെപ്പ് അനിവാര്യമായിരുന്നു എന്ന് തന്നെയായിരുന്നു താന്‍ പറഞ്ഞിരുന്നതെന്നു മുലായം സിങ്ങ് യാദവ് പറഞ്ഞു.
മുലായം യു.പി മുഖ്യമന്ത്രിയായിരിക്കെയാണ് 1990 ല്‍ അയോധ്യയില്‍ പോലീസ് വെടിവെയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടത്. അന്ന് അവിടെ വെടിവെപ്പ് നടത്തിയില്ലായിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ പൊലിയുമായിരന്നെന്നും മുലായം പറയുന്നു.