17 തവണ ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഫെഡറര്‍ ഇന്ത്യന്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന്റെ ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നില്ല. 14 തവണ ഗ്രാന്‍സ്ലാം നേടിയിട്ടുളള താരമാണ് നദാല്‍.
നദാല്‍ പരിക്കിന്റെ പിടിയിലാണെന്നും ഫെഡററെ ടീമിലേക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഫെഡറര്‍ വ്യക്തിപ്രഭാവമുള്ള കളിക്കാരനാണെന്നും ലീഗിന്റെ സ്ഥാപകന്‍ കൂടിയായ ഭൂപതി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഉടമസ്ഥനായ രാഹുല്‍ ശര്‍മയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
റഷ്യന്‍ കളിക്കാരനായ മറിയ ഷറപ്പോവയും ലീഗിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ അവര്‍ ഫിലിപ്പീന്‍സ് ടീമിന് വേണ്ടിയാവും കളിക്കുക.
നവംബര്‍ 28 ന് മാനിലയില്‍ മത്സരം ആരംഭിക്കും. ഡിസംബര്‍ 13 ന് ദുബായിലാകും കളി അവസാനിക്കുക.