ശ്രീനഗര്‍: ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം കാശ്മീരില്‍ കൊല്ലപ്പെട്ടത് 49 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്. 2002 ന് ശേഷം ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
2002 ഫെബ്രുവരിയില്‍ 68 പേര്‍ക്കാണ് കാശ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. 2014 ല്‍ 41 ഉം 2015 ല്‍ 47 ഉം സൈനികരാണ് ആകെ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ സൈനികരാണ് കഴിഞ്ഞ മാസം മാത്രം കൊല്ലപ്പെട്ടത്.
ഫെബ്രുവരി 14 ലെ പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം നടന്ന ഏറ്റുമുട്ടലില്‍ 9 പേരും കൊല്ലപ്പെട്ടു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടല്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
ആറ് വര്‍ഷത്തിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 285 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. 2012 ല്‍ 117, 2013 ല്‍ 181, 2014 ല്‍ 189, 2015 ല്‍ 175, 2016 ല്‍ 267, 2017 ല്‍ 357, 2018 ല്‍ 451 എന്നിങ്ങനെയാണ് കണക്ക്.
ALSO READ: ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കരുത്; ഇന്ന് ഭാരത് ബന്ദ്
കാശ്മീരില്‍ ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്ന തെറ്റായ നയങ്ങളുടെ ഭാഗമായാണ് സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവന്‍ നഷ്ടമാകുന്നത്. പുല്‍വാമ ആക്രമണത്തിലേത് പോലുള്ള സുരക്ഷാ വീഴ്ചയും മരണനിരക്ക് ഉയരാന്‍ ഇടയാക്കുന്നു.
WATCH THIS VIDEO: