| Tuesday, 25th May 2021, 6:11 pm

കൊവിഡ് വന്ന് മരിക്കുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ല; സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മൂലം മരിക്കുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

ഓരോ കേസും പരിശോധിച്ച ശേഷമേ ജാമ്യം നല്‍കാവൂവെന്നും അലഹാബാദ് കോടതിയുടെ ഉത്തരവ് മറ്റു കോടതികള്‍ കീഴ്‌വഴക്കമായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.

യു.പി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ആളുകളെ തട്ടിച്ച് പണം അപഹരിച്ച 130 കേസുകളില്‍പ്പെട്ട പ്രതീക് ജയ്‌ന് 2022 ജനുവരി വരെ ജാമ്യം അനുവദിച്ച് യു.പി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജയിലുകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നതും തടവുപുള്ളികള്‍ കൂടുന്നതും ജയില്‍ ജീവനക്കാരുടെയും പൊലീസിന്റെയും ജീവനു ഭീഷണിയാണെന്നും ഈ മാസം ആദ്യം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Fear of death from covid 19 not grounds for anticipatory bail says supreme court

We use cookies to give you the best possible experience. Learn more