ന്യൂദല്‍ഹി: കൊവിഡ് മൂലം മരിക്കുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ഓരോ കേസും പരിശോധിച്ച ശേഷമേ ജാമ്യം നല്‍കാവൂവെന്നും അലഹാബാദ് കോടതിയുടെ ഉത്തരവ് മറ്റു കോടതികള്‍ കീഴ്‌വഴക്കമായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.
യു.പി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആളുകളെ തട്ടിച്ച് പണം അപഹരിച്ച 130 കേസുകളില്‍പ്പെട്ട പ്രതീക് ജയ്‌ന് 2022 ജനുവരി വരെ ജാമ്യം അനുവദിച്ച് യു.പി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.