ഇ.വി.എം എത്തിച്ചാല്‍ ഹാക്ക് ചെയ്യാമോയെന്നു ചോദിച്ച് സമീപിച്ചത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗമായ ഒരാള്‍: 2010ല്‍ ഇ.വി.എം ഹാക്ക് ചെയ്ത ഹരിപ്രസാദ് പറയുന്നു
EVM hacking
ഇ.വി.എം എത്തിച്ചാല്‍ ഹാക്ക് ചെയ്യാമോയെന്നു ചോദിച്ച് സമീപിച്ചത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗമായ ഒരാള്‍: 2010ല്‍ ഇ.വി.എം ഹാക്ക് ചെയ്ത ഹരിപ്രസാദ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 11:02 am

 

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാമെന്ന് 2010ല്‍ ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തു കാട്ടുമ്പോള്‍ ഒരു ഭീഷണിയെക്കുറിച്ചും ചിന്തിച്ചിട്ടില്ലെന്ന് സാങ്കേതിക വിദഗ്ധനും ആന്ധ്ര സര്‍ക്കാറിന്റെ ഉപദേഷ്ടാവുമായ ഹരി പ്രസാദ്. ദ ക്വിന്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിപ്രസാദ്, അലക്‌സ് ഹാള്‍ഡര്‍മാന്‍, റോബ് ഗോങ്രിജ്ബ് എന്നിവരായിരുന്നു 2010ല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്തു കാട്ടിയത്.

ഒറിജിനല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ലഭിച്ചാല്‍ ഹാക്ക് ചെയ്തു കാട്ടാന്‍ കഴിയുമോയെന്നു ചോദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗമായ ഒരാള്‍ തന്നെയാണ് തങ്ങളെ സമീപിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ” ഞാന്‍ നിങ്ങള്‍ക്കൊരു ഇ.വി.എം തരാം. നിങ്ങള്‍ക്കത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണല്ലോ അവകാശപ്പെടുന്നത്. ഞാനൊരു യഥാര്‍ത്ഥ മെഷീന്‍ തന്നാല്‍ നിങ്ങള്‍ക്കത് ചെയ്തു കാണിക്കാന്‍ പറ്റുമോ?” യെന്നു ചോദിച്ച് ഒരാള്‍ തങ്ങളെ സമീപിക്കുകയാണുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.

Also read:താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അങ്കണവാടി അടച്ചുപൂട്ടി; അധ്യാപികയ്ക്കും ആയയ്ക്കും സസ്പെന്‍ഷന്‍

ഇത്തരമൊരു കാര്യത്തെക്കുറിച്ച് അതിനു മുമ്പു തന്നെ തങ്ങള്‍ ആലോചിച്ചിരുന്നെന്നും അതിനാല്‍ ഒട്ടും ആലോചിക്കാതെ തന്നെ സമ്മതമാണ് എന്ന മറുപടി നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സുരക്ഷാ പാളിച്ചകളാണ് തങ്ങള്‍ തുറന്നുകാട്ടിയത്. ഒരു ഡിസ്‌പ്ലെ യൂണിറ്റ് എങ്ങനെ ആക്രമിക്കാമെന്നതായിരുന്നു ഒന്ന്. “റിസള്‍ട്ട് കാണിക്കാനുള്ള ഏക വഴിയാണ് ഡിസ്‌പ്ലെ. ഡിസ്‌പ്ലെയില്‍ കാണുന്നത് ഞങ്ങളെല്ലാം വിശ്വസിക്കുന്നതാണ്. അതിന് വയര്‍ലെസും ബ്ലൂടൂത്തും ഒന്നും വേണ്ട. റേഡിയോ ഫ്രീക്വന്‍സിയുണ്ടെങ്കില്‍ കഴിയും. ഞങ്ങള്‍ ഞങ്ങളുടെ പക്കലുള്ള ചെറിയൊരു ചിപ്പാണ് ഉപയോഗിച്ചത്.” അദ്ദേഹം പറയുന്നു.

മെമ്മറിയെങ്ങനെ വ്യാജമായി സൃഷ്ടിച്ചെടുക്കാമെന്നതായിരുന്നു രണ്ടാമതായി തങ്ങള്‍ ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തുകാട്ടിയത്. വോട്ടിങ് മെഷീനില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകള്‍ സുരക്ഷിതത്വമില്ലാത്തതാണെന്നും മെമ്മറിയിലെ വോട്ടുകള്‍ വളരെ ലളിതമായ ശ്രമത്തിലൂടെ മാറ്റാമെന്നുമാണ് ഞങ്ങള്‍ ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തത്. ” അദ്ദേഹം പറയുന്നു.