ന്യൂദല്‍ഹി: വിദേശ നിക്ഷേപം ഇരു സഭകളും അനുവദിക്കേണ്ടതില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്. ഒരു സഭ മാത്രം അംഗീകരിച്ചാലും നിയമം പാസാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.[]
ചില്ലറ മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കേണ്ടതില്ലന്നാണ് കമല്‍നാഥ് പറഞ്ഞത്.
വിദേശ നിക്ഷേപം രാജ്യസഭയില്‍ കൂടി പാസാക്കണമെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ അതിനെ നേരിടുമെന്നും കമല്‍നാഥ് പറഞ്ഞു. രാജ്യസഭയിലെയും ലോകസഭയിലേയും ചട്ടങ്ങള്‍ രണ്ട് തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജിന്റെ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ അംഗീകരിക്കുകയായിരുന്നു.
വിഷയത്തില്‍ ചട്ടം 184 അനുസരിച്ച് വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സി.പി.ഐ.എമ്മും നോട്ടീസ് നല്‍കിയിരുന്നു.
വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലാം ദിവസം സഭ സ്തംഭിച്ചിരുന്നു. അടുത്ത ചൊവ്വയും ബുധനുമാണ്് വിദേശ നിക്ഷേപത്തെ ചൊല്ലി പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുക.