| Thursday, 6th December 2012, 4:22 pm

രാജ്യസഭയിലെ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യും: മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപ പ്രശ്‌നത്തില്‍ രാജ്യസഭയിലെ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു. []

വോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കിടെയാണ് മായാവതി പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് രാജ്യസഭയില്‍ ചട്ടം 168 പ്രകാരമുള്ള വോട്ടെടുപ്പ്.

മായാവതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ ബഹളം മൂലം രാജ്യസഭ അല്‍പ്പ നേരം നിര്‍ത്തിവെക്കേണ്ടി വന്നു. ബഹളത്തിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് മായാവതി തന്റെ നിലപാട് പ്രഖ്യാപിച്ചത്.

വിദേശ നിക്ഷേപ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതിനെത്തുടര്‍ന്ന് ബി.ജെ.പി തന്നെയും പാര്‍ട്ടിയേയും ദ്രോഹിക്കുകയാണെന്നും വിദേശ നിക്ഷേപത്തില്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് ബി.ജെ.പിയേടേതെന്നും മായാവതി കുറ്റപ്പെടുത്തി.

ലോക്‌സഭയില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിന് മറ്റ് പാര്‍ട്ടികളുടെ പിന്തുണയ്ക്ക് വരും ദിവസങ്ങളില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു

പ്രതിപക്ഷത്തിരുന്നപ്പോള്‍ മന്‍മോഹന്‍സിങ് വിദേശ നിക്ഷേപത്തെ എതിര്‍ത്തിരുന്നതായി എ.ഐ.എ.ഡി.എം.കെ ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു.

ഇന്നലെ ലോക്‌സഭയില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം 218ന് എതിരെ 253 വോട്ടോടെ തള്ളിയിരുന്നു. സഭയ്ക്കകത്തും പുറത്തും വിദേശനിക്ഷേപത്തിനെതിരെ പ്രസംഗിച്ച മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്പാര്‍ട്ടിയും വോട്ടെടുപ്പിനുമുമ്പ് സഭയില്‍നി

We use cookies to give you the best possible experience. Learn more