വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര പൊലീസിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സന്യസ്ത സഭ. കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് എഫ്.സി.സി സിസ്റ്റര്‍ ലൂസിയ്ക്ക് കത്തയച്ചു.
‘സഭയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മഠത്തില്‍ നിന്ന് പുറത്താക്കും. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും’
കന്യാസ്ത്രീ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ സിസ്റ്റര്‍ക്കെതിരെ സഭ നടപടിയെടുത്തിരുന്നു.
കഴിഞ്ഞദിവസം സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി, ശമ്പളം മഠത്തിന് കൈമാറിയില്ല, സിനഡ് തീരുമാനം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്ററെ പുറത്താക്കിയത്.
ഇതിനെതിരെ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് മുന്നില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
WATCH THIS VIDEO: