Advertisement
ISL 2023
ഗോവക്ക് സീസണിലെ ആദ്യ വിജയം; പുതുമുഖങ്ങൾക്ക് കണ്ണുനീർ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 02, 04:31 pm
Monday, 2nd October 2023, 10:01 pm

ഐ.എസ്.എൽ പത്താം സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ എഫ്.സി ഗോവ പഞ്ചാബ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.

മത്സരത്തിൽ ഇരുടീമും 4-4-2 എന്ന ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്.

ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17ാം മിനിട്ടിൽ സ്പാനിഷ് താരം കാർലോസ് മാർട്ടിനസാണ് ഗൊവയുടെ വിജയഗോൾ നേടിയത്. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും പന്ത് സ്വീകരിച്ച താരം ബോക്സിനുള്ളിൽ നിന്നും പോസ്റ്റിലേക്ക് ഉന്നം വെക്കുകയായിരുന്നു.

മറുപടി ഗോളിനായി പഞ്ചാബ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോവയുടെ പ്രതിരോധം ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം ആതിഥേയർക്കൊപ്പമായിരുന്നു.

സീസണിലെ ഗോവയുടെ ആദ്യ വിജയമാണിത്. നേരത്തേ ഫിക്ചറിൽ ഉണ്ടായിരുന്ന ഗോവ- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചിരുന്നു.

അതേസമയം പുതുമുഖങ്ങളായ പഞ്ചാബ് എഫ്.സി യുടെ ലീഗിലെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോടും പരാജയപ്പെട്ടിരുന്നു.

ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്തെത്താനും ഗോവയ്ക്ക് കഴിഞ്ഞു. രണ്ടു മത്സരവും തോറ്റ പഞ്ചാബ് എഫ്.സി പതിനൊന്നാം സ്ഥാനത്തുമാണ്.

Content Highlight: FC Goa won against punjab fc 1-0 in ISL.