ISL
അടി, തിരിച്ചടി ഒടുവില്‍ സമനില
സ്പോര്‍ട്സ് ഡെസ്‌ക്
2020 Nov 22, 03:54 pm
Sunday, 22nd November 2020, 9:24 pm

പനജി: ഐ.എസ്.എല്‍ ആവേശമത്സരത്തില്‍ സമനില പാലിച്ച് എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും.

രണ്ട് ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. 27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്.

ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്സിലേക്ക് നീണ്ട പന്ത് ആരും മാര്‍ക്ക് ചെയ്യാതിരുന്ന സില്‍വ അനായാസം വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ജുവാനിലൂടെ ബംഗളൂരു രണ്ടാം ഗോളും നേടി.

എന്നാല്‍ രണ്ട് ഗോള്‍ ലീഡിന്റെ ആവേശം അധികം നേരം നീണ്ടുനിന്നില്ല. 66,69 മിനിറ്റില്‍ ഇഗോര്‍ അന്‍ഗുലോയിലൂടെ ഗോവ തിരിച്ചടിച്ചതോടെ കളി ആവേശത്തിലായി.

ലീഡിനായി ഇരുടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: FC Goa vs Bengaluru FC ISL 2020