ലാ ലീഗയിലെ മുന്‍നിര ക്ലബ്ബായ സെവിയ്യയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബെംഗളൂരു യുണൈറ്റഡ്. സെവിയ്യക്കൊപ്പമുള്ള ഈ കൈകോര്‍ക്കല്‍ ടീമിന് ഏറെ ഗുണകരമാകുമെന്ന് യുണൈറ്റഡിന്റെ സി.ഇ.ഒ ഗൗരവ് മന്‍ചന്ദ പറഞ്ഞു.
ബെംഗളൂരു യുണൈറ്റഡ് എന്ന തങ്ങളുടെ ടീമിനും അവരുടെ ബ്രാന്റിനും ഈ നീക്കം വളരെയധികം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കീഡയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സെവിയ്യയുമായുള്ള ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് ലഭിച്ച വലിയൊരു നേട്ടമാണ്. സമാനമായ കരാറുകള്‍ ഐ ലീഗിലെയും ഐ.എസ്.എല്ലിലേയും ക്ലബുകളില്‍ നടക്കുന്നുണ്ട്.
സെവിയ്യ എഫ്.സി ഐ ലീഗിലെ ഒരു സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബുമായി കരാര്‍ ഒപ്പു വെക്കുന്നത് ബെംഗളൂരു യുണൈറ്റഡ് എഫ്.സിയുടെ കരുത്ത് വര്‍ധിക്കുന്നതിന്റെ തെളിവ് കൂടിയാണ്,’ മന്‍ചന്ദ പറഞ്ഞു.
ഫുട്‌ബോള്‍ ലോകത്തെ നൂതന പദ്ധതികള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ഇരു ക്ലബ്ബുകളും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടൊപ്പം തന്നെ ഇന്ത്യയിലെ വിവിധ കോര്‍പ്പറേറ്റുമായി സഹകരിക്കുന്നതിനും ബെംഗളൂരുവിന്റെ വിപുലമായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്നും മന്‍ചന്ദ കൂട്ടിച്ചേര്‍ത്തു.
‘സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിയിലെ സാങ്കേതിക നവീകരണം, വികസനം തുടങ്ങിയ എല്ലാ പ്രോജക്ടുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഫുട്‌ബോളില്‍ അവരുടെ ആഗോള വ്യാപനം വിപുലീകരിക്കാന്‍ സെവിയ്യയെ ഞങ്ങള്‍ സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുടീമുകള്‍ക്കും കളക്ടീവായ നേട്ടങ്ങള്‍ക്ക് പുറമെ അവരവരുടേതായ നേട്ടങ്ങളും ഈ കൈകോര്‍ക്കലിലൂടെ സാധ്യമാവും.
സെവിയ്യയെ സംബന്ധിച്ച് ഫുട്‌ബോളിന് ഇത്രത്തോളം വേരോട്ടവും ആരാധകവൃന്ദവുമുള്ള ഇന്ത്യ പോലുള്ള രാജ്യത്തേക്ക് തങ്ങളുടെ കാലൊച്ച കേള്‍പ്പിക്കാനും അതുവഴി ഇന്ത്യന്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റില്‍ സ്വയം അടയാളപ്പെടുത്താനുള്ള അവസരവുമാണ് ലഭിക്കുന്നത്.
അതേസമയം, ഐ. ലീഗിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ ബെംഗളൂരു യുണൈറ്റഡിന് ഒരു ക്ലബ്ബ് എന്ന രീതിയില്‍ മുന്നേറാനുള്ള അവസരമാണ് സെവിയയ്യയുമായുള്ള ഈ പങ്കാളിത്തത്തോടെ ലഭിക്കുന്നത്. ഇതിന് പുറമെ ഐ. ലീഗിലേക്കും ഐ.എസ്.എല്ലിലേക്കും ചുവടുറപ്പിക്കാനുള്ള വാതിലും ഇതിലൂടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Some memorable moments from the corporate dinner with Sevilla FC last night 🤝