മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും സര്‍ക്കാരിനും ആദരമര്‍പ്പിച്ച് മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ എഫ്.സി ബറ്റാലിയന്‍ തൊട്ടിയാന്‍പാറ. ലോക്ക് ഡൗണ്‍ കാരണം കാല്‍പന്ത് കളിയ്ക്കും ഇടവേളയാണെങ്കിലും രോഗപ്രതിരോധത്തിലെ മുന്നണിപോരാളികളെ ആദരിക്കാന്‍ ക്ലബിലെ ഫുട്ബാള്‍ താരങ്ങള്‍ ബൂട്ടുകെട്ടി.
സ്വന്തം വീട്ടുമുറ്റം മൈതാനമാക്കി ക്ലബംഗങ്ങളായ 15 താരങ്ങളാണ് വ്യത്യസ്ത ആദരവുമായി രംഗത്തെത്തിയത്. പരസ്പരം കാണാതെ എന്നാല്‍ പന്ത് ‘കൃത്യമായി പാസ് നല്‍കി’യാണ് ബറ്റാലിയന്‍ എഫ്.സിയുടെ താരങ്ങള്‍ 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കായി ബൂട്ടുകെട്ടിയത്.
View this post on Instagram കോവിഡ് 19* മഹാമാരിയിൽ ജീവിതം അസ്തമിച്ചവരെ സ്മരിച്ചുകൊണ്ടും നമ്മുടെ ജീവന്റെ സംരക്ഷകരായി അഹോരാത്രം അധ്വാനിക്കുന്ന ആരോഗ്യപാലകർ, പോലീസ് സേനാവിഭാഗം, സന്നദ്ധസംഘടനകൾ, സുശക്തമായ ഭരണനേതൃത്വങ്ങൾക്കും നന്ദി അർപ്പിച്ച് കൊണ്ടും വീട്ടിലിരുന്ന് കൊണ്ട് ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും *ബെറ്റാലിയൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ്* തയ്യാറാക്കിയ വീഡിയോ സന്ദേശം …💕 *STAY HOME* *STAY SAFE* *BREAK THE CHAIN* #FCBATTALION#malappuramkaar #stayhome #breakthechain #footballers #kl84 #kondottykkar @kl84kondotty @pulikkalnewspkl @sevensfootball_ @klfootballs @royalfc.in @indianfootball @indianfootball @footballlokam_ @football @kl10.football_braanthan_ A post shared by FC BATTALION THOTTIYANPARA (@fc__battalion_) on Apr 15, 2020 at 3:27am PDT
കോവിഡ് 19* മഹാമാരിയിൽ ജീവിതം അസ്തമിച്ചവരെ സ്മരിച്ചുകൊണ്ടും നമ്മുടെ ജീവന്റെ സംരക്ഷകരായി അഹോരാത്രം അധ്വാനിക്കുന്ന ആരോഗ്യപാലകർ, പോലീസ് സേനാവിഭാഗം, സന്നദ്ധസംഘടനകൾ, സുശക്തമായ ഭരണനേതൃത്വങ്ങൾക്കും നന്ദി അർപ്പിച്ച് കൊണ്ടും വീട്ടിലിരുന്ന് കൊണ്ട് ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും *ബെറ്റാലിയൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ്* തയ്യാറാക്കിയ വീഡിയോ സന്ദേശം …💕 *STAY HOME* *STAY SAFE* *BREAK THE CHAIN* #FCBATTALION#malappuramkaar #stayhome #breakthechain #footballers #kl84 #kondottykkar @kl84kondotty @pulikkalnewspkl @sevensfootball_ @klfootballs @royalfc.in @indianfootball @indianfootball @footballlokam_ @football @kl10.football_braanthan_
A post shared by FC BATTALION THOTTIYANPARA (@fc__battalion_) on Apr 15, 2020 at 3:27am PDT
പ്രവാസിയും ക്ലബ് അംഗവുമായ ഫസ്‌ലു റഹ്മാനാണ് ഈ ആശയത്തിന് പിന്നില്‍. ക്ലംബ് അംഗം കൂടിയായ ബിബിനാണ് വീഡിയോ എഡിറ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
WATCH THIS VIDEO: