| Thursday, 26th April 2012, 4:53 pm

വയറസുകളെ പേടിച്ച് എഫ്.ബി.ഐ 3,50,000 കമ്പ്യൂട്ടറുകള്‍ വെബ് ബ്ലോക്ക് ചെയ്യുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐ. ലോകത്തിമെമ്പാടുമുള്ള 3,50,000 കമ്പ്യൂട്ടറുകളുടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് തടയുന്നു. ഇതില്‍ 80,000 അമേരിക്കയില്‍ നിന്നുള്ളതും 20,000 ബ്രിട്ടനില്‍ നിന്നുള്ളതുമാണ്. വിദഗ്ധര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത തരം വയറസ് കടന്നുകൂടിയതിനാലാണ് എഫ്.ബി.ഐ. ഇന്റര്‍നെറ്റ് സര്‍വ്വീസ് തടയുന്നത്.

ഡി.എന്‍.എസ് ചാര്‍ജര്‍ എന്ന വയറസാണ് ഈ കമ്പ്യൂട്ടറുകളെ പിടികൂടിയിരിക്കുന്നത്. ഇവ നെറ്റ് ഉപഭോക്താക്കളെ അനധികൃത സൈറ്റുകളില്‍ കൊണ്ടെത്തിക്കുന്നതെന്ന് എഫ്.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എസ്‌റ്റോണിയയില്‍ നിന്നാണ് ഈ വയറസുകള്‍ വന്നത്.

സുരക്ഷിതമായ സൈറ്റുകള്‍ തുറക്കാന്‍ ഈ വയറസ് അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എഫ്.ബി.ഐ നേരത്തെ തന്നെ വയറസ് ബാധ കണ്ടുപിടിക്കുകയും താല്‍ക്കാലിക സര്‍വറുകള്‍ ഉപയോഗിച്ച് വയറസ് ബാധിച്ച കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

വയറസ് ബാധിച്ച സര്‍വറുകളില്‍ നിന്നും അവയെ നീക്കം ചെയ്യാന്‍ താല്‍ക്കാലിക സര്‍വറുകള്‍ കമ്പനികളെ സഹായിച്ചിരുന്നു. ഈ വയറസുകളെ പൂര്‍ണമായി പുറന്തള്ളാന്‍ 120 ദിവസമെടുത്തിരുന്നു.

എഫ്.ബി.ഐയുടെ മുന്നറിയിപ്പ് വന്നശേഷം വയറസ് ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം കൂടിയിട്ടുണ്ട്.  ഇതില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളവയാണ്.

We use cookies to give you the best possible experience. Learn more