| Wednesday, 28th August 2019, 10:27 pm

കശ്മീര്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിബിത് കോഴിക്കളത്തില്‍ എഴുതുന്നു…

കശ്മീര്‍

വാര്‍ത്തകള്‍ ശേഖരിച്ച് അറുപത് മണിക്കൂര്‍ കഴിഞ്ഞ് ലേഖകര്‍ക്ക് വിമാനത്തില്‍ പറക്കേണ്ടിവരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

തങ്ങളുടെ പത്രലേഖകരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വിലപിക്കുകയാണ് ടെലിഗ്രാഫ്.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കരുതെന്ന പ്രത്യേക നിര്‍ദ്ദേശം നല്‍കുന്ന ഭരണകൂടം.

പഴുതടച്ച സുരക്ഷാമതിലാണ് കാശ്മീരെന്ന് എന്‍.ഡി.ടി.വിയുടെ നസീര്‍ മസൂദി.

ആളുകള്‍ക്ക് കുടുംബക്കാരുമായി ബന്ധപ്പെടാനാകുന്നില്ല. ഏറ്റവും വിലയ പത്രത്തിന്റെ ഓണ്‍ലൈന്‍ ഹോം പേജ് ശൂന്യമായി കിടക്കുന്നു.

പെന്‍ഡ്രൈവില്‍ പകര്‍ത്തി, കാശ്മീരിനു പുറത്തേക്ക് വിമാനം കയറുന്ന വല്ലവരുടേയും കൈവശം കൊടുത്തയക്കുന്ന സംവിധാനം.

റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖിക്ക് തന്റെ ഒരു ഫോട്ടോ ഡെസ്‌കിലെത്തിക്കാന്‍ 12 മണിക്കൂറെടുക്കേണ്ടിവരുന്ന അവസ്ഥ.

ആആഇയുടെ ഹിന്ദി റിപ്പോര്‍ട്ടര്‍ക്ക് അയാളെടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യേണ്ടിവരുന്നു.

ഹിന്ദുപത്രത്തിന്റെ അമിത് ബറുവ പറയുന്നത് മുന്‌പൊരിക്കലും നടക്കാത്ത വിധം അടച്ചുകളഞ്ഞിരിക്കുന്നു എന്നാണ്.

”ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഓരോന്നായി മുറിച്ചിരിക്കുന്നു.” എന്ന് ശ്രീനഗറിലായിരുന്ന ശങ്കര്‍ഷന്‍ ഠാക്കൂര്‍.

നമ്മുടെ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്

ശ്രീനഗറില്‍ ചെന്ന് പെലറ്റ് പ്രയോഗത്തെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയ വയര്‍ പോര്‍ട്ടലും അതിലെ സിദ്ധാര്‍ഥ വരദരാജനും എന്‍.ഡി.ടി.വി കാരവന്‍ മാഗസിന്‍ ടെലിഗ്രാഫ് പത്രം എന്നിവ മാധ്യമസ്വാതന്ത്ര്യത്തിന്റെ മാതൃക കാത്തുസൂക്ഷിക്കുന്നു.

എന്നാല്‍ ഭൂരിഭാഗം മാധ്യമങ്ങളും കുനിയാന്‍ പറഞ്ഞാല്‍ നിലത്തുകിടന്നു നിരങ്ങുകയാണ്.

മാധ്യമങ്ങളുടെ കണ്ണും കാതും വായും മൂടിയിട്ടും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതിഷേധിക്കാന്‍ ആറുദിവസമെടുത്തു.

പ്രസ് കൗണ്‍സിലിന് മിണ്ടാട്ടമില്ല.

ഐ.എന്‍.എസിന് മൗനം,

പ്രസ് ക്ലബ്ബുകളും ശബ്ദിക്കുന്നില്ല.

കാശ്മീരില്‍ നേരിട്ടുചെന്ന് അന്വേഷണം നടത്തിയ സംഘം ഡല്‍ഹി പ്രസ് ക്ലബ്ബില്‍വെച്ച് തങ്ങളുടെ അന്വേഷണങ്ങള്‍ പങ്കുവെച്ചു. എന്നാല്‍ നേര്‍ക്കാഴ്ചയുടെ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ സമ്മതിക്കാതിരിക്കുന്നു.

എംബഡഡ് റിപ്പോര്‍ടട്ര്‍മാര്‍ വളര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വതന്തര ജേണലിസ്റ്റുകള്‍ നിയന്ത്രിക്കപ്പെടുന്നു.

വാര്‍ത്തകള്‍ അടച്ചുപൂട്ടപ്പെട്ട ഒരിടത്തുനിന്നും ചോര്‍ന്നുവരുന്ന വാര്‍ത്തകളാണിത്. ഇതിനെ അടിയന്തിരാവസ്ഥയെന്ന് പറയാന്‍ പറ്റില്ല. അടിയന്തിരാവസ്ഥയില്‍പ്പോലും ഇത്രകടുത്ത മാധ്യമനിയന്ത്രണം ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ ആര്‍മിയോട് കാശ്മീരില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സഖാവ് ഷഹലാ റഷീദിനെ ചോദ്യം ചെയ്യുകയാണ് മാധ്യമപ്പട്ടികള്‍.
ഷെഹലയെ എന്തിനാണ് ഇവര്‍ ചോദ്യംചെയ്യുന്നത് ? അവിടെ ആളുകള്‍ക്ക് പാചകവാതകം കിട്ടുന്നില്ല, ആരോഗ്യ സംവിധാനം അടക്കപ്പെട്ടിരിക്കുന്നു.
അന്വഷണം തുടങ്ങിയാല്‍ തന്റെ കയ്യിലുള്ള തെളിവുകള്‍ ആര്‍മിക്ക് നല്‍കുമെന്നാണ് ഷെഹല പറയുന്നത്. എന്നാല്‍ ആ തെളിവുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പറയുന്നത്. പിന്നേയും ഈ പട്ടികള്‍ കുരയ്ക്കുകയാണ്.

കേരളത്തില്‍ ഫേസ്ബുക്കും വാട്‌സാപ്പും ടെലിഫോണ്‍ സംവിധാനങ്ങളും ഇല്ലാത്ത അവസ്ഥ ആലോചിച്ചാല്‍ മതി.

കേരളത്തിലെ ജനങ്ങളെങ്കിലും ഇത്തരം വാര്‍ത്തകള്‍ തമസ്‌കക്രിക്കുന്ന പത്രങ്ങളേയും ചാനലുകളേയും ബഹിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.

കടപ്പാട് വിവിധ മാധ്യമങ്ങള്‍.

We use cookies to give you the best possible experience. Learn more