എഫ്.ബി നോട്ടിഫിക്കേഷന്‍ ഷാജി ഗൗരി
ഗുരുവായൂര്‍ വിവാഹ വഞ്ചനാ കേസ്.
ആര്‍ഷഭാരത അപ്പോസ്തലുമാരും, അപ്പോളജിസ്റ്റുകളും ഒരു പോലെ ഗീര്‍വ്വാണിക്കുന്നത് പാശ്ചാത്യ വിവാഹങ്ങളെ അപേക്ഷിച്ച് ഭാരതീയ വിവാഹം എന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണെന്നാണ്, ഈ വ്യവഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് (പെണ്ണിനും ചെറുക്കനും) ഇതില്‍ പങ്കാളികളെന്നതിലപ്പുറം പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല എന്നതാണ്. അതായത് ഈ എടപാടിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളേക്കാള്‍ പ്രാധാന്യം ഇതിന്റെ നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നതിന്റെ ഗുട്ടന്‍സ് കിടക്കുന്നത് പാട്രിയാര്‍ക്കല്‍ അധികാരഘടനയിലാണ്.
പാട്രിയാര്‍ക്കല്‍ വിവാഹങ്ങളില്‍ പെണ്ണുകാണലാണ് നടക്കുന്നത്, ആണുകാണലല്ല. അപ്പോള്‍ മറുവാദം വന്നേയ്ക്കാം പെണ്ണിനും ചെറുക്കനും ഒരുപോലെ സമ്മതമാകേണ്ടതുണ്ടല്ലോ എന്നിടത്ത് ജനാധിപത്യമില്ലേ എന്ന് എന്നിരിക്കലും ചടങ്ങ് പെണ്ണുകാണല്‍ മാത്രമേ ആകാന്‍ പാടുള്ളൂ, അതിനു കാരണം ഇതൊരു പാട്രിയാര്‍ക്കല്‍ റിച്വല്‍ ആണെന്നതാണ്, റിച്വലുകള്‍ എല്ലായപ്പോഴും അതാത് അധികാരങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല, അതുകൊണ്ടാണ് പാട്രിയാര്‍ക്കിയില്‍ പെണ്ണുകാണല്‍ ഉണ്ടാകുന്നതും ആണുകാണല്‍ ഉണ്ടാകാത്തതും. പെണ്ണുകാണല്‍ എന്ന റിച്വല്‍ വിവാഹത്തെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന പാട്രിയാര്‍ക്കല്‍ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഇതിലടങ്ങിയിട്ടുള്ള തിരഞ്ഞെടുപ്പിനുള്ള അധികാരം ആണിന്റേതുമാത്രമാണെന്നാണ് സ്ഥാപിക്കുന്നത്.
പ്രായോഗികമായി പെണ്ണിനു വേണ്ടാ എന്നൊക്കെ പറയാന്‍ കഴിയുന്ന നിലയിലേക്കൊക്കെ മാറ്റം ഉപരിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഭാഗികമായിട്ടൊക്കെ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പെണ്ണുകാണലേ ഉള്ളൂ അഥവാ അധികാരം ഈ സിസ്റ്റത്തെ സംബന്ധിച്ചിടത്തോളം ആണില്‍ തന്നെയാണ്. അതൊകൊണ്ട് ഇതില്‍ പങ്കെടുക്കുന്ന പെണ്ണിനെയും ചെക്കനേയും ഒരുപോലെ ഇരയായി കാണാന്‍ പറ്റില്ല എന്നതാണ് കാതലായ വശം. നിലവിലുള്ള കേസില്‍ പെണ്ണ് ഈ സിസ്റ്റത്തിന്റെ ഇടയില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ അവളെ കുറ്റം പറയാന്‍ അതിനാല്‍ തന്നെ കഴിയില്ല. ഈ വ്യവഹാരത്തിലെ
അധികാരഘടനയിയ്ക്കു കീഴിലുള്ള ഏറ്റവും ദുര്‍ബലമായ ഘടകം എന്ന നിലയില്‍ ഇരയ്ക്കുള്ള (പെണ്ണിനുള്ള) പരിഗണനയൊന്നും പുരുഷന് കൊടുക്കേണ്ടതില്ല. നിലവിലെ കേസില്‍ പുരുഷനു നീതി ലഭിച്ചില്ലെന്നാണ് പരിഭവമെങ്കില്‍ അതിനുത്തരവാദി ഈ സിസ്റ്റമാണ്, പെണ്ണല്ല.
ഗുരുവായൂര്‍ കേസ് ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ചോദ്യം നമ്മുടെ വിവാഹ സമ്പ്രദായത്തിന്റെ നേര്‍ക്കാണ്. വിവാഹം അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്ന നിലയില്‍ വിവാഹം കഴിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണ്, മാതാപിതാക്കള്‍ക്കും കുടുമ്പങ്ങള്‍ക്കും അതില്‍ രണ്ടാം സ്ഥാനം മാത്രമേ ആകാവൂ. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന വ്യക്തികളുടെ വിവാഹം നടത്തിക്കൊടുക്കുക എന്ന റോളിനപ്പുറം അവര്‍ക്കിതില്‍ കാര്യമായ പങ്കൊന്നും ഉണ്ടാകേണ്ടതില്ല. ഹും നടന്നതു തന്നെ, ജാതി നിലനിര്‍ത്തിപ്പോരാന്‍ സഹായിക്കുന്ന ഏറ്റവും വലിയ ആചാരത്തെ നമ്മള്‍ തകര്‍ക്കുമെന്നോ, നോ നെവര്‍ നമ്മുടെ സംസ്‌കാരം വേറെയാണ് ബ്രോ.