മുഖ്യമന്ത്രിയെ സമന്‍ ചെയ്ത ഗവര്‍ണറുടെ പഴയൊരു വിധിയില്‍ ഇങ്ങനെ കാണാം
News of the day
മുഖ്യമന്ത്രിയെ സമന്‍ ചെയ്ത ഗവര്‍ണറുടെ പഴയൊരു വിധിയില്‍ ഇങ്ങനെ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 7:43 pm

എഫ്.ബി നോട്ടിഫിക്കേഷന്‍ : ഷാഹിന നഫീസ


ഓര്‍ക്കുന്നില്ലേ ഹിന്ദു ഭീകരവാദികള്‍ ജീവനോടെ ചുട്ടു കൊന്ന
ഗ്രഹാം സ്‌റ്റൈന്‍സിനെ ? അയാളുടെ രണ്ടു കുഞ്ഞു മക്കളെ?

ഓണറബിള്‍ ചാന്‍സലര്‍ ,മുന്‍ ചീഫ് ജസ്റ്റിസ് സദാശിവം ഈ കേസിലെ പ്രതി ധാരസിങ്ങിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ട് വിധിന്യായത്തില്‍ എഴുതി വെച്ച പരമ പൂജനീയമായ ഈ വാക്കുകള്‍ വായിക്കൂ .

സംഘികളോടല്ല , വധ ശിക്ഷയില്‍ മതം കൊണ്ട് വരരുത്
എന്ന് കരയുന്ന മത സൌഹാര്‍ദികളോടാണ് .

പാരഗ്രാഫ് 43 .
ധാരാസിംഗ് V യൂണിയന്‍ ഓഫ് ഇന്ത്യ .
ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1366/ 2005 .

മി ലോഡ് , അങ്ങയുടെ അനുവാദത്തോടെ ഞാന്‍ ഇതൊന്നു ട്രാന്‍സ്ലേറ്റ് ചെയ്‌തോട്ടെ .

“വധ ശിക്ഷ അര്‍ഹിക്കുന്ന, അപൂര്‍വത്തില്‍ അപൂര്‍വ്വം ആയി പരിഗണിക്കപ്പെടണമെങ്കില്‍ ഒരു കേസിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കണം .അനുകൂലവും പ്രതികൂലവും ആയ എല്ലാം .അങ്ങനെ നോക്കുമ്പോള്‍ ഈ കേസില്‍ ഗ്രഹാം സ്‌റ്റൈന്‍സിനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികളെയും പ്രതി ചുട്ടു കൊന്നു എന്നത് സത്യമാണെങ്കിലും ,മതപരിവര്‍ത്തനം നടത്തുന്ന ഗ്രഹാം സ്‌റ്റൈന്‍സിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം .ഇത് ശരിയായി തന്നെ വ്യാഖ്യാനിച്ചു വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച ഹൈക്കോടതി നടപടി ഞങ്ങള്‍ ശരി വെക്കുന്നു ”

“Whether a case falls within the rarest of the rare or not has to be examined with reference to the facts and circumstances of each case and the court has to take note of the aggreating and mitigating circumstances and conclude whether there was something uncommon about the crime which renders the sentence for imprisonment for life inadequate and calls for death sentence.In this case at hand,though Graham stains and his two minor sons were burned to death while they were sleeping,the intention was to teach Graham Stains a lesson about his religious activities namely converting poor tribals to Christianity.All these facts have been correctly appreciated by the High Court and modified the sentence of death into life imprisonment which we concur”