മതേതരത്വം നിലനില്‍ക്കുന്നത് മുസ്‌ലിങ്ങള്‍ ഭൂരിപക്ഷം ആകാത്തത് കൊണ്ടാണെന്ന് പറയുന്നവരോട് അനീഷ് മാത്യു പറയുന്നു
FB Notification
മതേതരത്വം നിലനില്‍ക്കുന്നത് മുസ്‌ലിങ്ങള്‍ ഭൂരിപക്ഷം ആകാത്തത് കൊണ്ടാണെന്ന് പറയുന്നവരോട് അനീഷ് മാത്യു പറയുന്നു
അനീഷ് മാത്യു
Sunday, 10th November 2019, 10:52 pm
അസലാമു അലൈക്കും- ശുക്രാന്‍ - ഹബീബി എന്ന മൂന്നു വാക്കുമാത്രമാണ് മുന്ന് കൊല്ലം കൊണ്ട് ഞാന്‍ ദുബായില്‍ നിന്ന് പഠിച്ചത്. എന്റെ ഹിന്ദി നന്നായി - ഉറുദു കേട്ട് കേട്ട് .ഇവിടെ പന്നിഇറച്ചി സെര്‍വ് ചെയ്യുന്ന ഒരു പത്തു റെസ്റ്റോറന്റ് എനിക്കറിയാം- ജാപ്പനീസ് മുതല്‍ ഗോവന്‍ വരെ cuisine - പന്നി കിട്ടുന്ന ഒരു അഞ്ചാറ് സൂപ്പര്‍മാര്‍ക്കറ്റും - എന്നോടാരും മേടിക്കണ്ട/ കഴിക്കണ്ട എന്നൊന്നും പറഞ്ഞിട്ടില്ല . എന്നോടാരും അറബി പഠിക്കണം എന്ന് നിര്‍ബന്ധിച്ചിട്ടില്ല

ഞാന്‍ പതിനാറു വയസുവരെ ജീവിച്ച മീനച്ചില്‍ പഞ്ചായത്തിലോ അതിന്റെ ചുറ്റുമുള്ള എലിക്കുളം ഭരണങ്ങാനം തുടങ്ങിയ പഞ്ചായത്തുകളിലോ ഇന്നും ഒരു മുസ്ലിം പോലുമില്ല… സ്ഥലം മുസ്ലീങ്ങള്‍ക്ക് വില്‍ക്കില്ല — അതില്‍ ചര്‍ച്ച ഒന്നും ഇല്ല…അത്ര തന്നെ. ആദ്യമായിട്ട് ഒരു മുസ്ലിം സുഹൃത്ത് ഉണ്ടാകുന്നതു ക്രിസ്ത്യാനി അരുവിത്തുറ എന്നും ബാക്കി നാട്ടുകാരെല്ലാം ഇരാറ്റുപേട്ടയെന്നും വിളിക്കുന്ന സ്ഥലത്തു പ്രീഡിഗ്രി പഠിക്കാന്‍ പോയപ്പോളാണ്.
~~~~~~~~
എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യവര്‍ഷം പ്രൈവറ്റ് ഹോസ്റ്റലില്‍ നിന്ന് പഠിച്ചപ്പോള്‍ തൊട്ടടുത്തുള്ള എം.ഇ.എ എന്ന മുസ്ലിം ഹോസ്റ്റലില്‍ നിന്നായിരുന്നു മെസ്ഭക്ഷണം- നോമ്പിന് പതിമൂന്നും പതിനാലും മണിക്കൂറു പട്ടിണി കിടക്കുന്ന അവര്‍ക്കു പ്രാര്‍ത്ഥന കഴിഞ്ഞെ കഴിക്കാന്‍ പറ്റുള്ളൂ. അവര് പ്രാര്‍ത്ഥനക്കു കേറുമ്പോള്‍ നമ്മള്‍ പോയി നെയ്‌ച്ചോറും ചിക്കന്‍ കറിയും ‘മിഴുങ്ങും’ – യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ – ഒരാളും എന്നെ ചൊറിയാന്‍ വന്നിട്ടില്ല.
~~~~~~~~

തൊണ്ണൂറു ശതമാനം മുസ്ലീങ്ങളുള്ള രാജ്യമാണ് ഈജിപ്ത് . Stella ബിയര്‍ മിക്കവാറും സൂപ്പര്‍ മാര്‍ക്കറ്റിലും മേടിക്കാന്‍ കിട്ടും – സ്വന്തമായിട്ട് luxor – Nile എന്നൊക്കെ സ്വന്തം ബ്രാന്ഡുകളുമുണ്ട്.- നമ്മക്കാകെ ഒരു കല്യാണിയോ കിങ്ഫിഷെറോ ഒക്കെ അല്ലെ ഉള്ളു – വടക്കു അലക്‌സാണ്ഡ്രിയ മുതല്‍ ഏറ്റവും തെക്കുള്ള അസ്വാന്‍ വരെ പോയിട്ട് എന്നോടാരും കുടിക്കേണ്ട എന്ന് പറഞ്ഞിട്ടില്ല.

സ്വര്‍ഗത്തിലേക്ക് നൈലു വഴി പോകാനായി ബോട്ടോണ്ടാക്കി വച്ചിരിക്കുന്ന ഫെറോമാരുടെ ചരിത്രം ഇന്നും ഏതൊരു ഈജിപ്ഷ്യനും അഭിമാനത്തോടെയേ പറയു.- ഏതു- ബ്രോതേര്‍ഹുഡ് ഉസ്താതുക്കളുപോലും
~~~~~~~~~

ഇറാനില്‍ 2015 മുതല്‍ പോകുന്നതാണ് – ടെഹ്‌റാനില്‍/യസ്ഡില്‍ /ഷിറാസില്‍ രാത്രി ഒരു മണിക്കും കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും കറങ്ങി നടക്കുന്നത് കാണാം- കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും – ആരും അവരോടു വീട്ടില്‍ പോകാന്‍ പറയുന്നത് കണ്ടിട്ടില്ല ( പെണ്ണുങ്ങള്‍ തല /കൈ പൊതിയണം- അത് വിട്ടുള്ള കളിയില്ല ) എന്റെ കസ്റ്റമറുടെ സ്റ്റാഫ് ആയിട്ടുള്ള പെണ്‍കുട്ടികളാണ് രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമൊക്കെ ഹോട്ടലില്‍ കൊണ്ട് വിട്ടിട്ടുള്ളത് -ആരും കണ്ണുരുട്ടി നോക്കിയിട്ടില്ല.

-കേരളത്തെക്കാളും സേഫ് ആണ് ഇറാന്‍- ഒരു വിദേശിക്ക്.

– സൗരാഷ്ട്രിയന്‍ മതം തുടങ്ങിയ -നമ്മുടെ ടാറ്റയും ഗോദ്റെജ്ഉം എന്നൊക്കെ പറയുന്ന പാഴ്‌സികളുടെ -Yazd ഇല്‍ അവരാണ് കൂടുതല്‍ സാമൂഹികമായും സാമ്പത്തികമായും മുന്നില്‍. ആയിരത്തി അഞ്ഞൂറ് കൊല്ലമായിട്ടു കെടാതെ വച്ചിരിക്കുന്ന തീ ( സൗരാഷ്ട്രിയര്‍ക്കു തീ ആണ് ദൈവം ) – ശവം കഴുകനു തിന്നാന്‍ കൊടുക്കുന്ന Tower of Silence ഒക്കെ അവടെ സേഫ് ആണ് – ആരും തല്ലിപൊളിക്കാനോ ഒന്നും പോകുന്നില്ല….. ഇതൊക്കെ എങ്ങനെ സംരക്ഷിച്ചു എന്ന് മുസ്‌ലീങ്ങളായ ഗൈഡുകള്‍ അഭിമാനത്തോടെ പറയും https://en.wikipedia.org/wiki/Yazd

~~~~~~~

അസലാമു അലൈക്കും- ശുക്രാന്‍ – ഹബീബി എന്ന മൂന്നു വാക്കുമാത്രമാണ് മുന്ന് കൊല്ലം കൊണ്ട് ഞാന്‍ ദുബായില്‍ നിന്ന് പഠിച്ചത്. എന്റെ ഹിന്ദി നന്നായി – ഉറുദു കേട്ട് കേട്ട് .ഇവിടെ പന്നിഇറച്ചി സെര്‍വ് ചെയ്യുന്ന ഒരു പത്തു റെസ്റ്റോറന്റ് എനിക്കറിയാം- ജാപ്പനീസ് മുതല്‍ ഗോവന്‍ വരെ cuisine – പന്നി കിട്ടുന്ന ഒരു അഞ്ചാറ് സൂപ്പര്‍മാര്‍ക്കറ്റും – എന്നോടാരും മേടിക്കണ്ട/ കഴിക്കണ്ട എന്നൊന്നും പറഞ്ഞിട്ടില്ല . എന്നോടാരും അറബി പഠിക്കണം എന്ന് നിര്‍ബന്ധിച്ചിട്ടില്ല

~~~~~~~~

ആഗഖാന്റെ ഇസ്‌മൈലി എന്ന മുസ്‌ലീം വിഭാഗക്കാരാണ് കെനിയയിലും ടാന്‍സാനിയിലും ഉള്ള മിക്കവാറും നല്ല ആശുപത്രികളും സ്‌കൂളുകളും ക്ലബ്ബുകളും ബാറുകളും നടത്തുന്നത്. -അതെ ബാര്‍ തന്നെ.. നല്ല കച്ചവടക്കാരാണെന്നു ചുരുക്കം – കച്ചോടത്തില്‍ മതമില്ലാത്തവര്‍

https://en.wikipedia.org/wiki/Isma’ilism

~~~~~~~

2014 ഇല്‍ ബോക്കോ ഹറാം അതിന്റെ ഏറ്റവും ഭീകരതയില്‍ ഇരിക്കുമ്പോള്‍ ബൊക്കോ ഹറാമിന്റെ എപ്പിസ്ന്റര്‍ ആയ മൈദുഗുരിയില്‍- പോയിട്ടുണ്ട് – അവിടെയും ബാറുകളും ക്ലബ്ബുകളും ഉണ്ട്- രാത്രി മുഴുവന്‍ തുറന്നിരിക്കുന്നവ… അതായതു ഗോവയെക്കാളും നല്ലതു- . ഒരു 95 ശതമാനം മുസ്ലിങ്ങളായിരിക്കും ആ സിറ്റി ഇരിക്കുന്ന ബോര്‍ണോ സ്റ്റേറ്റില്‍ – ഈ തീവ്രവാദം വരുന്നതിനുമുമ്പ് അവരാരും ബാര്‍ തല്ലിപൊട്ടിച്ചിട്ടില്ല. ഇപ്പോളും – കച്ചവടം ഇല്ലാണ്ടായി പൊളിഞ്ഞതല്ലാതെ. ( ബോക്കോഹറാം സാധാരണ മുസ്ലിങ്ങളുടെ നെഞ്ചത്തേക്കാണ് കേറുന്നത് )

നൈജീരിയില്‍ ആയിരുന്നപ്പോള്‍ വീക്കെന്‍ഡില്‍ പോയിരുന്നത് സിറിയന്‍ കമ്മ്യൂണിറ്റി ക്ലബ്ബില്‍ ആയിരുന്നു- പലപ്പോഴായി സിറിയ വിട്ടു പോന്ന ദിയസ്‌പോറ ഉണ്ടാക്കിയ അവരുടെ കമ്മ്യൂണിറ്റി ക്ലബ്ബില്‍- ആരും ഇങ്ങോട്ടു വരരുത് എന്ന് പറഞ്ഞിട്ടില്ല.

~~~~~

എന്റെ ഒരു ലെബനീസ് സുഹൃത്തുണ്ട്/ കസ്റ്റമര്‍ ഘാനയില്‍ – പുള്ളിയുടെ ഭാര്യ ക്രിസ്ത്യന്‍ ( Maronite christian ) ആണ്- തവള ഹലാല്‍ ആയി കട്ട് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് പുള്ളി ചിക്കനും കൊക്ക കോളയും ഞാനും പുള്ളിയുടെ ഭാര്യയും കൂടി തവളകാലും ബിയറും കഴിക്കുന്നതിന്റെ ഇടയ്ക്കു പ്രാര്‍ഥിക്കാനുള്ള സമയമായി എന്ന് പറഞ്ഞു പുള്ളി ടേബിളില്‍ നിന്നും എണിറ്റു പോയി പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു വന്നിരുന്നത് ഓര്‍മയുണ്ട്

~~~~~~~~

DoolNews Video