രൂപേഷിനും സംഘത്തിനും നീതി ലഭിക്കേണ്ടതുണ്ട്
Daily News
രൂപേഷിനും സംഘത്തിനും നീതി ലഭിക്കേണ്ടതുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2015, 10:17 am

ജനങ്ങളോട് നിങ്ങള്‍ ചെയ്തിട്ടുള്ള കുറ്റ കൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുള്ള -ഞാന്‍ യോജിക്കുന്നില്ലെങ്കില്‍ പോലും- രാഷ്ട്രീയ നിയമ നിഷേധത്തെക്കാള്‍ നിന്ദാര്‍ഹങ്ങളാണ് എന്ന് ഓര്‍മ്മിക്കുന്നത് നന്ന്. വീണ്ടും ചോദിക്കുന്നു എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്ത രണ്ടു നേതാക്കളെയും പ്രവര്‍ത്തകരെയും നിങ്ങള്‍ കോടതിയില്‍ ഹാജരാക്കാത്തത്



ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍| ടി.ടി ശ്രീകുമാര്‍


ചാരക്കഥ പോലെ ഇനി രൂപേഷ് ഷൈനി കഥകളിലേക്ക് മാധ്യമങ്ങളെ പോലീസ് മാടി വിളിക്കുകയായി. പോലീസിന്റെ കഥകള്‍ കിട്ടും മുമ്പ് 45 ലക്കങ്ങള്‍ക്കുള്ള വക എഴുതി വച്ചിട്ടുള്ളവര്‍ ഉണ്ടോ എന്ന് സംശയിക്കാവുനതാണ്. ഇരുവരുടെയും പോലീസിനോടുള്ള “വെളിപ്പെടുത്തലുകള്‍” എന്നപേരില്‍ ഇറക്കാനുള്ളത് മുന്‍കഥകളില്‍ നിന്ന് കോപ്പി അടിക്കാവുന്നതാണ്. ആരും പിടിക്കുകയുമില്ല.

ആഭ്യന്തര മന്ത്രി പറയുന്നത് കേരളത്തില്‍ രൂപേഷിന്റെ പേരില്‍ 20 കേസ്സുകള്‍ ഉണ്ടെന്നാണ്. എന്നാല്‍ അവരെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് കൊണ്ട് വരികയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യണം. ജനങ്ങളോട് നിങ്ങള്‍ ചെയ്തിട്ടുള്ള കുറ്റ കൃത്യങ്ങള്‍ അവര്‍ ചെയ്തിട്ടുള്ള -ഞാന്‍ യോജിക്കുന്നില്ലെങ്കില്‍ പോലും- രാഷ്ട്രീയ നിയമ നിഷേധത്തെക്കാള്‍ നിന്ദാര്‍ഹങ്ങളാണ് എന്ന് ഓര്‍മ്മിക്കുന്നത് നന്ന്. വീണ്ടും ചോദിക്കുന്നു എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്ത രണ്ടു നേതാക്കളെയും പ്രവര്‍ത്തകരെയും നിങ്ങള്‍ കോടതിയില്‍ ഹാജരാക്കാത്തത് ?

ചാരക്കഥ പോലെ ഇനി രൂപേഷ്-ഷൈനി കഥകളിലേക്ക് മാധ്യമങ്ങളെ പോലീസ് മാടി വിളിക്കുകയായി. പോലീസിന്റെ കഥകള്‍ കിട്ടും മുന്‍പ് 4-5 ലക…

Posted by T T Sreekumar on Monday, 4 May 2015