കേരളത്തിലെ കുടുംബശ്രീകളില്‍ എത്ര നായര്‍-നമ്പൂതിരി സ്ത്രീകളുണ്ട്?
കേരളത്തില്‍ തൊഴിലുറപ്പ് പണിക്ക് പോകുന്ന എത്ര നായര്‍-നമ്പൂതിരി സ്ത്രീകളുണ്ട്?
കേരളത്തില്‍ തെങ്ങു കയറാനും കള്ള് ചെത്താനും പോകുന്ന എത്ര നായര്‍-നമ്പൂതിരി പുരുഷന്മാരുണ്ട്?
കേരളത്തിലെ സ്‌കൂളുകളില്‍/കോളേജുകളില്‍/സര്‍വ്വകലാശാലകളില്‍ അടിച്ചുവാരാന്‍, തുടയ്ക്കാന്‍, കക്കൂസ് കഴുകാന്‍ പോകുന്ന എത്ര നായര്‍-നമ്പൂതിരി ഇതര സവര്‍ണ്ണ ജാതി വിഭാഗങ്ങളുണ്ട്?
ഒരു വെട്ടുകല്ല് ചുമന്ന് പത്തടി ദൂരമെങ്കിലും വിറയ്ക്കാതെ നടക്കാന്‍ കഴിയുന്ന എത്ര സവര്‍ണ്ണ പുരുഷന്മാരുണ്ട്? ഉണ്ടെങ്കില്‍ ഇവരില്‍ എത്ര പേര്‍ കെട്ടിടം പണിക്ക് പോകുന്നുണ്ട്?
കേരളത്തിലെ റോഡരികുകളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നവരില്‍, ഓടകളില്‍ ഇറങ്ങുന്നവരില്‍ എത്ര സവര്‍ണ്ണ ജാതി വിഭാഗങ്ങളുണ്ട്?
എന്തിനേറെ, സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളില്‍ ചുമട്ടു തൊഴിലെടുക്കുന്ന എത്ര സവര്‍ണ്ണരുണ്ട്?
(ലിസ്റ്റ് അപൂര്‍ണ്ണം)
പണമില്ലാത്തവര്‍ക്ക് വേണ്ട സംവരണം നമുക്ക് ഈ മേഖലകളില്‍ നിന്നും തുടങ്ങാം. ഇതിന് പ്രത്യേകിച്ച് സര്‍ക്കാര്‍ ഉത്തരവ് ഒന്നും ആവശ്യമില്ല. മനസറിഞ്ഞു ഇറങ്ങിയാല്‍ മതി! പിന്നെ ഇതൊന്നും ആര്‍ക്കും അറിയാത്ത വിഷയങ്ങളല്ലെന്ന് നല്ല ബോധ്യമുണ്ട്. പക്ഷേ വീണ്ടും വീണ്ടും ഇത് തന്നെ പറയേണ്ടി വരുന്നത് “സവര്‍ണ്ണ സംവരണം” കൊണ്ട് സാമൂഹിക നീതിയെ നിങ്ങള്‍ നിരന്തരം തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് മാത്രമാണ്