| Sunday, 18th March 2018, 10:24 am

എന്നെ രാജ്യദ്രോഹിയാക്കിയ പൊലീസിന് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാന്‍ ഇന്റര്‍പോള്‍ പറയണം, അപ്പോള്‍  പ്രതീഷില്‍ നിന്ന് എന്നിലേക്കുള്ള ദൂരം എത്രയാണ് ?

എഡിറ്റര്‍

പ്രതീഷ് വിശ്വനാഥില്‍ നിന്ന് എന്നിലേക്കുള്ള ദൂരം എത്രയാണ് എന്ന് ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരുമോ

ഞാനും പ്രതീഷിനെപോലെ ഒരു ഇന്ത്യന്‍ പൗരനാണ് ഞാനും പ്രതീഷിനെപോലെ ഒരു മലയാളിയാണ് അഥവാ പ്രതീഷിന് ലഭിക്കേണ്ട എല്ലാ നിയമ സംഹിതകള്ക്കുമേലുള്ള അവകാശി

എന്റെ പേരിലും പ്രതീഷിന്റെ പേരിലും സൈബര്‍ കുറ്റാരോപണം ആണ് ഉള്ളത്. എന്റെ മേല്‍ ഉള്ളതാവട്ടെ ഞാന്‍ തിരസ്‌കരിച്ചതും കെട്ടിച്ചമച്ചതുമായ ആരോപണം.

പ്രതീഷിന്റെ മേലില്‍ ഉള്ള ആരോപണം ആവട്ടെ അയാള്‍ അംഗീകരിക്കുന്നതും ആ ആരോപണം തെളിയിക്കാന്‍ ഉളള തെളിവുകളും നിലനില്‍ക്കുന്ന വ്യക്തമായ ആരോപണം.

എന്റെ പേരിലും സൈബര്‍ പോലീസ് കേസുണ്ട് പ്രതീഷിന്റെ പേരിലും സൈബര്‍ കേസുണ്ട്

എന്റെ പേരില്‍ കേസ് കൊടുത്ത വ്യക്തി ഒരു കുമാര്‍ ആണ്. പ്രതീഷിന്റെ പേരില്‍ കേസ് കൊടുത്ത വ്യക്തി കോതമംഗലം സ്വദേശി എം. ജേക്കബും

എന്റെ പേരില്‍ കേസ് കൊടുത്തതിനു ശേഷം കേരളത്തിലേ എല്ലാ മാധ്യമങ്ങളും ഞാന്‍ നിരപരാധി ആണെന്ന് തെളിവ് സഹിതം കൊടുത്തിട്ടും അന്നേ ദിവസം രാത്രി പന്ത്രണ്ടു മണിയോടടുത്തു എന്നെ വീട്ടില്‍ വന്ന് അറസ്റ്റു ചെയ്തു കൊണ്ടുപോയി ഒരു ഭീഗരവാദിയാക്കി സമൂഹ മദ്ധ്യേ ചിത്രീകരിച്ചു. കോണ്‍സ്റ്റബിള്‍ മുതല്‍ IG വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടും സൈബര്‍ പോലീസ് തലനാരിയക്ക് ഗ്യാപ് വരാതെ എന്റെ fb മുഴുവനും അരിച്ചു പറക്കിയിട്ടും എന്നെ കുറ്റകാരന്‍ ആക്കാനുള്ള യാതൊരു തെളിവും കിട്ടാതെ പിറ്റേ ദിവസം പറഞ്ഞു വിടുകയാണ് ചെയ്തത്.

എന്നിട്ടും എന്റെ പേരില്‍ 124 (എ), 153 (എ), 153 (ബി), 66 (എഫ്) എന്നീ വകുപ്പുകള്‍ കൂടി ഓശാരമായി തന്നു പറഞ്ഞു വിട്ടു.

മത വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ നിരന്തരം ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതായി കാണിച്ച് കോതമംഗലം സ്വദേശി ബാബു എം ജേക്കബ് പ്രതീഷിനെതിരെ കേരള പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ കേസ് എടുക്കണമെങ്കില്‍ ഫേസ്ബുക്കിന്റെ സഹായം വേണമെന്നും, രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായാണ് ഇത്തരം കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു പോലീസിന്റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്ത അതേ കേരള പൊലീസ്

മണിക്കൂറുകള്‍ കൊണ്ട് എന്നെ രാജ്യദ്രോഹിയാക്കിയ അതേ പോലീസ്
കേരളത്തില്‍ തന്നെയുള്ള പ്രതീഷ് വിശ്വനാഥിനെതിരെ കേസ് എടുക്കണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം വേണമെന്ന് പറയുന്നു.

പറയൂ. എത്ര ദൂരമാണ് എനിക്ക് വിഷ്വനാഥിലേക്ക് എത്തേണ്ട ദൂരം.

ഞാന്‍ മതം മാറണോ ? എനിക്ക് നീതി ലഭിക്കാന്‍ ?

സവര്‍ണ്ണന് മാത്രം കൂടുതല്‍ നീതിയും സ്വാതന്ത്ര്യവുമുള്ള ഭാരതത്തേക്കാള്‍ നല്ലത് എല്ലാവരേയും തുല്യ അടിമകളായി കണ്ടിരുന്ന ബ്രിട്ടീഷ് യൂണിയന്റെ കോളനിയായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചാല്‍ അത് തെറ്റാകുമോ ?

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more