| Saturday, 28th January 2017, 3:17 pm

സര്‍ക്കാരിന് 'ഭൂമി ദാനം' നല്‍കി ഭൂരഹിതനായി മരിച്ചയാളുടെ ഭൂമിയാണ് ലക്ഷ്മീ നായരും കൂട്ടരും തട്ടിയെടുത്തത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി.എസ് നടരാജ പിള്ള മെമ്മോറിയല്‍ ഗവര്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1962 ല്‍ തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ല്‍ മരണമടഞ്ഞത്. അന്ന് സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.


പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗല്‍ഭനായ അധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊഫസര്‍ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കര്‍ 41 സെന്റ് സ്ഥലം.(തിരുനെല്‍വേലി മനോമണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.) അദ്ദേഹത്തിന്റെ മരണ ശേഷം ഏക മകനും കോണ്‍ഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേര്‍ന്നു. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമി സര്‍ക്കാര്‍ കണ്ടുക്കെട്ടി.

സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ 1954 -55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നല്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അത് വേണ്ടായെന്നു നടരാജ പിള്ള പറഞ്ഞു.അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരില്‍ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂള്‍ പോലും അദ്ദേഹം സര്‍ക്കാരിന് വിട്ടു കൊടുത്തു.ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി.എസ് നടരാജ പിള്ള മെമ്മോറിയല്‍ ഗവര്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1962 ല്‍ തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ല്‍ മരണമടഞ്ഞത്. അന്ന് സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ മണലൂര്‍ എം.എല്‍.എയായിരുന്ന എന്‍.ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത്, ഗവര്‍ണര്‍ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റെവന്യൂ മന്ത്രി കെ.ആര്‍ ഗൗരി,വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ അംഗംങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്.(എന്ത് കൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് കൃഷി മന്ത്രി മറുപടി കൊടുത്തവെന്ന് അറിയില്ല) എന്നാല്‍ പില്‍ക്കാലത്ത് ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ഒന്നായി മാറി.

1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ല്‍ മുപ്പത് വര്‍ഷത്തേക്ക് പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ചു കൊടുത്തു. അത് കരുണാകരന്‍ 1985ല്‍ അസൈന്‍ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു.

1972ല്‍ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റില്‍ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോള്‍ ആ എഗ്രിമെന്റില്‍ നിന്നും ലോ അക്കാദമി വിട്ടു നിന്നു.


Must Read: മുസ്‌ലിങ്ങളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനു പിന്നാലെ ടെക്‌സാസിലെ മുസ്‌ലിം പള്ളി കത്തി നശിച്ച നിലയില്‍


തീര്‍ച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂമി അസൈന്‍ ചെയ്തു സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. (തിരുവനന്തപുരം നഗരത്തില്‍ തന്നെ എന്‍ എസ് എസിന്റെ ഉടമസ്ഥതയിലുള്ള എം ജി കോളേജ്, മലങ്കര സഭയുടെ മാര്‍ ഇവാനിയോസ് കോളേജ് എന്നിവ ഉദാഹരണങ്ങള്‍.)എന്നാല്‍ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തില്‍ തന്നെ ഭൂമി അസൈന്‍ ചെയ്തു നല്‍ക്കപ്പെട്ടിട്ടുള്ള ഏക അണ്‍എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.

കേരള സര്‍വകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും രജിസ്റ്റര്‍ ചെയ്തു വോട്ടവകാശം കിട്ടാന്‍ യോഗ്യത സര്‍ക്കാര്‍ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകര്‍ക്കും എയിഡഡ് കോളേജിലെ മാനേജര്‍മാര്‍ക്കും മാത്രമാണ്.കേരള സര്‍വകലാശാലയുടെ കീഴിലെ അണ്‍എയിഡഡ് കോളേജിലെ അധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും ആ അവകാശമില്ല. എന്നാല്‍ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും വോട്ടര്‍മാര്‍ ആണ്. ( ലോ അക്കാദമിയിലെ എല്ലാ അധ്യാപകര്‍ക്കും വോട്ടവകാശമില്ലചിലര്‍ക്ക് മാത്രമേ അതുള്ളൂ).

We use cookies to give you the best possible experience. Learn more