എന്റെ നോട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമല്ല,യു പി യിലെ മായാവതി-അഖിലേഷ് യാദവ് സഖ്യമാണ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന രാഷ്ട്രീയ സംഭവ വികാസം.
സംശയമുള്ളവര്‍ ഇന്‍ഡ്യാടുഡേയുടെ യു പി ഇമ്പാക്റ്റ് സര്‍വേ ഒന്ന് നോക്കിയാല്‍ മതി കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്.പി- ബി.എസ്.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പോലും പരമാവധി 18 സീറ്റില്‍ കൂടുതല്‍ ബി.ജെ.പിക്ക് നേടാനാവില്ലെന്നു “ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ വ്യക്തമാക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-അപ്നാ ദള്‍ സഖ്യം 73 സീറ്റുകളാണ് നേടിയിരുന്നത്.
Also Read ഈ മുന്‍ പൊലീസ് മേധാവി ഒരു മനുവാദിയാണ്, മതവാദിയാണ്
എന്നാല്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ ബി.ജെ.പി സഖ്യം വെറും അഞ്ച് സീറ്റുകളിലൊതുങ്ങും എന്ന് സര്‍വെ പറയുന്നു.
543 സീറ്റുള്ള ഇന്ത്യന്‍ പാര്‍ലിമെന്റില്‍ 80 സീറ്റുള്ള യു.പിയുടെ പ്രാധാന്യം എന്താണ് എന്ന് മനസിലാക്കിയാല്‍ അത് ബോധ്യമാവും.
നിലവിലെ സീറ്റ് മെട്രിക്‌സ് വെച്ച് യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നവര്‍ അടുത്ത തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണായക ഘടകമായി തീരുക തന്നെ ചെയ്യും.
DoolNews Video