| Thursday, 11th May 2017, 11:38 am

പത്രക്കാരേയും ജഡ്ജിമാരേയും പോലെ സ്വന്തം വര്‍ഗത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ പൊരുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറുണ്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളം ചാനല്‍ തെമ്മാടിത്തരം കാണിച്ചപ്പോള്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നത് മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നാണ്. കോടതികള്‍ പൊതുവേ വിശുദ്ധ പശുക്കളാണ്, എന്നിട്ടുപോലും വക്കീലന്മാരും ജഡ്ജിമാരും കോടതിയെ വിമര്‍ശിച്ച അനേകം സന്ദര്‍ഭങ്ങളുണ്ട്. രോഗികളില്‍ നിന്നും പണം തട്ടിപറിക്കാനായി അവരുടെ അറിവില്ലായ്മയും ഭീതിയും ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളുണ്ട്.

ഇതിലേതെങ്കിലും ഒന്നിനെതിരെ എപ്പോഴെങ്കിലും ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിച്ചതായി അറിവുണ്ടോ? ഏതെങ്കിലുമൊരു ഡോക്ടര്‍ എപ്പോഴെങ്കിലും ഇത്തരമൊരു ആശുപത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോയിട്ടുണ്ടോ? ഇല്ലെന്നല്ല, എന്റെ ഓര്‍മ്മയിലില്ല.


Must Read: ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു 


മോഡേണ്‍ മെഡിസിനെതിരെ വലിയ തോതില്‍ പ്രചരിക്കുന്ന വാദങ്ങളില്‍ മഹാഭൂരിപക്ഷവും, ഒറ്റനോട്ടത്തില്‍ തന്നെ വിഡ്ഢിത്തമെന്നു തിരിച്ചറിയാന്‍ കഴിയുന്നവയാണ്. എന്നിട്ടും തികച്ചും അശാസ്ത്രീയമായ ഇത്തരം വാദങ്ങളുടെ പ്രചാരകരാവുകയാണ് വലിയൊരു വിഭാഗം ജനങ്ങളും. എന്തെങ്കിലും സ്വാര്‍ത്ഥമായ നേട്ടത്തിനു വേണ്ടിയല്ല ഇവരിതു പ്രചരിപ്പിക്കുന്നത്, ദേഷ്യം തീര്‍ക്കുന്ന പോലെയാണ് തോന്നിയിട്ടുള്ളത്.

ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശുപത്രിയും ഡോക്ടര്‍മാരുമാണ് മോഡേണ്‍ മെഡിസിന്‍. കച്ചവട താല്‍പ്പര്യങ്ങള്‍ ആശുപത്രിയുടെയാണ്, മോഡേണ്‍ മെഡിസിനതില്‍ പങ്കില്ലെന്നൊന്നും അവരോടു പറഞ്ഞിട്ട് കാര്യമില്ല. അശാസ്ത്രീയ പ്രചാരണങ്ങള്‍ക്ക് സമൂഹത്തില്‍ ഇന്നു ലഭിക്കുന്ന സ്വീകാര്യത, ആശുപത്രികള്‍ക്ക് വിശ്വാസ്യത കൈവരുന്നതോടെ ഇല്ലാതാവും.


Must Read: ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാവില്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി എസ്.ബി.ഐ


ഭൂരിപക്ഷം ഡോക്ടര്‍മാരും ഇത്തരം ചൂഷണങ്ങള്‍ക്ക് എതിരാണ്, എന്നിട്ടും ഒരു ന്യൂനപക്ഷം ചെയ്യുന്നതിന്റെ പാപക്കറ എല്ലാവരും പേറേണ്ടി വരുന്നുണ്ട്. ഇതിനൊക്കെ മെനക്കെട്ട് ഇറങ്ങാനുള്ള സമയം ഡോക്ടര്‍മാരുടെ കയ്യില്‍ ഇല്ല. അസംബന്ധ പ്രചാരണങ്ങള്‍ പൊളിക്കാന്‍ ഇന്‍ഫോക്ലിനിക്ക് വന്നപോലെ നാലഞ്ച് ഡോകടര്‍മാര്‍ മുന്നോട്ടു വന്നാല്‍, മറ്റെല്ലാ ഡോക്ടര്‍മാരും ഇവരെ സഹായിക്കുമോ?

ചികിത്സാ സംബന്ധിയായ അബന്ധങ്ങളെയും ചൂഷണങ്ങളെയും നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു ലീഗല്‍ സെല്‍ ഐ.എം.ഒയോ കെ.ജി.എം.ഒയോ നടത്തുന്നതൊന്നു സങ്കല്‍പ്പിച്ചു നോക്കട്ടെ. പിച്ചി നോക്കി, വേദനിക്കുന്നില്ല

We use cookies to give you the best possible experience. Learn more