| Monday, 22nd February 2016, 1:47 pm

മോഹന്‍ലാല്‍ സര്‍, ഇന്ത്യ മരിക്കുന്നത് എപ്പോഴാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: രാം കുമാര്‍|


ഇന്ത്യയുടെ ഭരണഘടന മാറ്റണം എന്ന് പറയുമ്പോള്‍
ഇന്ത്യയുടെ കൊടി മാറ്റണം എന്ന് പറയുമ്പോള്‍
ഇന്ത്യയുടെ നിയമം മാറ്റണം എന്ന് പറയുമ്പോള്‍
ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണം എന്ന് പറയുമ്പോള്‍
ഇന്ത്യയുടെ മക്കളെ ജാതിയുടെ പേരില്‍ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍
ഇന്ത്യയുടെ മക്കളുടെ മേല്‍ ജാതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
ഇന്ത്യയുടെ മക്കളുടെ അടുക്കളയില്‍ കേറി പരിശോധന നടത്തി തല്ലിക്കൊല്ലുമ്പോള്‍
ഇന്ത്യയുടെ മക്കള്‍ പട്ടിണി കിടന്നു മരിക്കുമ്പോ
ഇന്ത്യയുടെ മക്കളെ പോലീസുകാര്‍ ബാലാല്‍സംഗം ചെയ്തു കൊല്ലുമ്പോള്‍
നിരപരാധിയെ തീവ്രവാദി എന്ന് മുദ്രകുത്തി റോഡില്‍ വെടിവെച്ച് കൊല്ലുമ്പോ

അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ, അവരുടെ ത്യാഗങ്ങളെ മുന്നില്‍ നിര്‍ത്തി ഇന്ത്യയെ അകത്തു നിന്നും ഫാസിസ്റ്റുകള്‍ കൊല്ലുമ്പോള്‍ കയ്യും കെട്ടി നോക്കി ഇരുന്നു ഇന്ത്യയുടെ മരണം കണ്ടു രസിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല.

അതോണ്ട് വിടല്ലേ പരമ ബോറാ….

പൊയ് 3500 ന്റെ പാര്‍ട്ടി ആഘോഷിക്കൂ.വയസ്സാകുമ്പോ എല്ലാത്തിനോടും ഒരു മടുപ്പ് തോന്നും പക്ഷെ അധികാരത്തോട് അത് തോന്നില്ല, ആഗ്രഹം കൂടിക്കൊണ്ടേ ഇരിക്കും ഇതും അതാണ് എന്ന് മനസ്സിലായ്

Read More:  മംഗളം പത്രത്തിന്റെ ഭാഷ ആര്‍.എസ്.എസ് മുഖപത്രത്തിന്റേത്: കോളം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി.എസിന് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ കത്ത്

We use cookies to give you the best possible experience. Learn more