| Thursday, 8th October 2015, 1:23 pm

വര്‍ഗരാഷ്ട്രീയത്തിന് സ്വത്വപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയും; ഹൈദരാബാദ് സര്‍വ്വകലാശാലയിലേയ്ക്ക് നോക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നാളെ ഇലക്ഷന്‍ നടക്കുന്നു, കാലടി സര്‍വ്വകലാശാലയില്‍ നാളെ ഫാസിസത്തിനെതിരായ സെമിനാര്‍ അധികാരികളുടെ വിലക്കിനെ മറി കടന്ന് നടത്തപ്പെടുന്നു.
പ്രത്യക്ഷത്തില്‍ ബന്ധങ്ങളില്ലാത്ത ഈ ഇരു സംഭവങ്ങളും തമ്മില്‍ രാഷ്ട്രീയമായ ഒരു ബന്ധമുണ്ട്. ഇരു സര്‍വ്വകലാശാലകളിലും രൂപപ്പെട്ട ഐക്യമുന്നണി വാസ്തവത്തില്‍ സമകാലിക സന്ദര്‍ഭത്തിലെ രാഷ്ട്രീയ നവീകരണത്തിലെ പ്രയോഗ രൂപങ്ങളിലൊന്നായി കാണേണ്ടിയിരിക്കുന്നു.



ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: റഫീഖ് ഇബ്രാഹീം


ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നാളെ ഇലക്ഷന്‍ നടക്കുന്നു, കാലടി സര്‍വ്വകലാശാലയില്‍ നാളെ ഫാസിസത്തിനെതിരായ സെമിനാര്‍ അധികാരികളുടെ വിലക്കിനെ മറി കടന്ന് നടത്തപ്പെടുന്നു.

പ്രത്യക്ഷത്തില്‍ ബന്ധങ്ങളില്ലാത്ത ഈ ഇരു സംഭവങ്ങളും തമ്മില്‍ രാഷ്ട്രീയമായ ഒരു ബന്ധമുണ്ട്. ഇരു സര്‍വ്വകലാശാലകളിലും രൂപപ്പെട്ട ഐക്യമുന്നണി വാസ്തവത്തില്‍ സമകാലിക സന്ദര്‍ഭത്തിലെ രാഷ്ട്രീയ നവീകരണത്തിലെ പ്രയോഗ രൂപങ്ങളിലൊന്നായി കാണേണ്ടിയിരിക്കുന്നു. സ്വത്വ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വര്‍ഗ രാഷ്ട്രീയത്തിനെതിരാണെന്നും വര്‍ഗരാഷ്ട്രീയത്തിന് സ്വത്വ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധ്യമല്ലെന്നുമുള്ള പരിശുദ്ധ മാര്‍ക്‌സിസത്തിന്റെയും പോസ്റ്റ് മോഡേണ്‍ വാചോടാപങ്ങളുടെയും ഇടയില്‍ പുതിയ വിമോചന രാഷ്ട്രീയത്തിന് ഇരു സര്‍വ്വകലാശാലകളിലെയും രാഷ്ട്രീയ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുകയാണ്. സര്‍ക്കാസ്റ്റിക് അല്ലാത്ത ഒരു സ്റ്റേറ്റ്‌മെന്റ്


ഇതൊരു ശുഭ സൂചനയാണ്. അടിസ്ഥാനപരമായി സാമൂഹ്യനീതിയെ ലക്ഷ്യം വെയ്ക്കുന്നവര്‍ ഫാസിസ്റ്റ് വളര്‍ച്ചക്കെതിരെ ഒന്നിക്കേണ്ടിയിരിക്കുന്നു. ദിമിത്രോവിന്റെ നേതൃത്വത്തില്‍ ഫാഷിസത്തിനെതിരെ ഐക്യമുന്നണി രൂപീകരിക്കപ്പെട്ട ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് അത്രമേല്‍ ഭിന്നമൊന്നുമല്ല സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം.


ഇവര്‍ മാതൃകയാകുകയാണ്

അറിഞ്ഞിടത്തോളം HCU വില്‍ ഇടതുപക്ഷ ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒന്നിച്ചാണ് അധീശ രാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പ് രംഗത്ത്. കാലടിയിലാവട്ടെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് തീര്‍ത്തും ഭിന്നമായ രാഷ്ട്രീയ ആശയങ്ങള്‍ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി സംഘടകള്‍ പ്രോ ലെഫ്റ്റ് എന്ന് വിളിക്കാവുന്ന ഒരു കോമണ്‍ പഌറ്റ്‌ഫോമില്‍ ഒന്നിക്കുന്നു.

ഇതൊരു ശുഭ സൂചനയാണ്. അടിസ്ഥാനപരമായി സാമൂഹ്യനീതിയെ ലക്ഷ്യം വെയ്ക്കുന്നവര്‍ ഫാസിസ്റ്റ് വളര്‍ച്ചക്കെതിരെ ഒന്നിക്കേണ്ടിയിരിക്കുന്നു. ദിമിത്രോവിന്റെ നേതൃത്വത്തില്‍ ഫാഷിസത്തിനെതിരെ ഐക്യമുന്നണി രൂപീകരിക്കപ്പെട്ട ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് അത്രമേല്‍ ഭിന്നമൊന്നുമല്ല സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം. അപര വിദ്വേഷമുയര്‍ത്തി രാഷ്ട്രീയായുധങ്ങളിലൂടെ ഫാഷിസ്റ്റ് ശക്തികള്‍ ടോപ് ഗിയറിലേക്ക് വേഗത ചെയ്ഞ്ച് ചെയ്തിരിക്കുന്നു. ഇവിടെ അള്ള് വെച്ചില്ലായെങ്കില്‍ വര്‍ഗമോ സ്വത്വമോ എന്ന നമ്മുടെ ചരിത്രപരമായ ചര്‍ച്ച പോയിട്ട് ചര്‍ച്ചയേ സാധ്യമല്ലാത്ത രാഷ്ട്രീയാന്തരീക്ഷം സംജാതമാവുമെന്നുറപ്പ്

ഒരു ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍ ജാതിയെ സാമ്പത്തിക നിര്‍ണയപരമായി വിലയിരുത്തിക്കൊണ്ട് ആവിഷ്‌കരിച്ച ജാതി വിരുദ്ധ സമീക്ഷയ്ക്കപ്പുറത്ത് ഇടതുപക്ഷ കാര്യപരിപാടി വികസിപ്പിക്കാനും കീഴാള ജനതയുടെ സമരമുഖങ്ങളില്‍ നിന്ന് അന്യവത്കരിക്കപ്പെടാതിരിക്കാനും ഇത്തരമൊരു ഐക്യം പ്രാഥമികമാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്‍പര്യം. പോസ്റ്റ് മോഡേണിസം എന്തോ മാര്‍ക്‌സിസ്റ്റ് വിരുദ്ധ നാരദ പ്രവര്‍ത്തിയാണെന്നതിനെക്കാള്‍, ഒരു ആന്റി ഡിസിപ്ലിന്‍ (മെതഡോളജിക്കലി സമ്പൂര്‍ണ അബദ്ധമെന്ന ധാരണ പങ്ക് വെച്ച് കൊണ്ട് തന്നെ ) എന്ന രീതിയില്‍ മോഡേണിറ്റി കൈവിട്ട ഇടങ്ങളെ വെളിച്ചത്ത് കൊണ്ടു വരുന്ന സമീക്ഷയാണ്.


സ്വത്വപ്രസ്ഥാനങ്ങളെ ഏകാത്മകമായി വിലയിരുത്താതെ പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ വ്യക്തമാക്കുന്ന തരത്തില്‍ പ്രതിരോധാത്മക, വിലപേശല്‍, ഫാഷിസ്റ്റ് സ്വത്വ പ്രസ്ഥാനങ്ങളെന്ന് വകതിരിക്കുകയും ആദ്യത്തേതിനെ സമ്പൂര്‍ണമായും പിന്തുണക്കുകയും (മൂലധനാധിനിവേശത്തോടുള്ള നിലപാടുകളെ മാറ്റിനിര്‍ത്താനുള്ള ജാഗ്രത കാട്ടിക്കൊണ്ട്) മറ്റ് രണ്ടെണ്ണത്തേയും കൈയൊഴിയുകയുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ അടവ്. ഇത്തരമൊരു വിപുലമായ ഐക്യത്തിന് ഈ ഇരു സര്‍വ്വകലാശാലകള്‍ നാളെ വേദിയാവുകയാണ്.


കൈവിട്ടു പോയ ഏറ്റെടുക്കേണ്ടിയിരുന്ന മുന്നേറ്റങ്ങളെ ഇപ്പോഴെങ്കിലും ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താന്‍ അതിന് കഴിയുന്നുണ്ട്. പ്രത്യേകിച്ചും How to Subvert the project of moderntiy എന്ന് ഹെബര്‍ മാസിനെ പഠിപ്പിക്കാന്‍ തക്ക പ്രതിലോമ ആധുനികതാ സ്വീകരണം ( ജാതകം കമ്പ്യൂട്ടറൈസ്ഡ് ആയി എന്നതല്ലാതെ എന്ത് തേങ്ങാക്കൊലയാണ് ആധുനികതയില്‍ നിന്ന് നാം സ്വീകരിച്ചത്) നടത്തിയ നമ്മെപ്പോലൊരു പാതി വെന്ത സമൂഹത്തില്‍ പോസ്റ്റ് മോഡേണിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വളരെ വളരെ പ്രധാനപ്പെട്ടതാണ്

സ്വത്വപ്രസ്ഥാനങ്ങളെ ഏകാത്മകമായി വിലയിരുത്താതെ പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ വ്യക്തമാക്കുന്ന തരത്തില്‍ പ്രതിരോധാത്മക, വിലപേശല്‍, ഫാഷിസ്റ്റ് സ്വത്വ പ്രസ്ഥാനങ്ങളെന്ന് വകതിരിക്കുകയും ആദ്യത്തേതിനെ സമ്പൂര്‍ണമായും പിന്തുണക്കുകയും (മൂലധനാധിനിവേശത്തോടുള്ള നിലപാടുകളെ മാറ്റിനിര്‍ത്താനുള്ള ജാഗ്രത കാട്ടിക്കൊണ്ട്) മറ്റ് രണ്ടെണ്ണത്തേയും കൈയൊഴിയുകയുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ അടവ്. ഇത്തരമൊരു വിപുലമായ ഐക്യത്തിന് ഈ ഇരു സര്‍വ്വകലാശാലകള്‍ നാളെ വേദിയാവുകയാണ്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയൊരു പ്രശ്‌നമാണ് 1968 ലെ ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിന് നാന്ദിയായത്. അതുയര്‍ത്തിയത്ര വലിയ രാഷ്ട്രീയ വിമോചന മുദ്രാവാക്യമുയര്‍ത്താന്‍ ആധുനിക ലോകത്തില്‍ മറ്റൊരു വിപ്ലവത്തിനും കഴിഞ്ഞിട്ടില്ല.സാര്‍ ത്‌റും അല്‍ത്യൂസറുമടക്കം തെരുവിലിറങ്ങി തല്ല് കൊണ്ട ആ കലാപമാണ് സര്‍വ്വകാശാലകളുടെ രാഷ്ട്രീയ ശേഷിയെക്കുറിച്ച് വീണ്ടുമോര്‍മിപ്പിക്കുന്നത്. സര്‍വ്വകലാശാലകള്‍ തുടങ്ങിയാല്‍ പൊതു സമൂഹം ഏറ്റെടുക്കും സമരങ്ങളും മുദ്രാവാക്യങ്ങളും.

ഭീമാകാരനായ ശത്രുവാണ് എതിര്‍ പക്ഷത്ത്. അവര്‍ക്ക് അധികാരമുണ്ട്, പട്ടാളമുണ്ട്, കോടതിയുണ്ട് ഇക്കണ്ട ഭരണ സംവിധാനങ്ങളെല്ലാമുണ്ട്. നമുക്കുള്ളത് സാമൂഹ്യ നീതിക്കായുളള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്.ഗ്രാംഷി പറയുന്ന വാര്‍ ഓഫ് പൊസിഷന്‍ പൗരസമൂഹത്തിന്റെ അവബോധ രൂപീകരണത്തിനായുള്ള ഇടപെടലാണ്. അതാണ് ഇരു സര്‍വ്വകലാശാലകളിലും ലളിതമായ അര്‍ത്ഥത്തിലെങ്കിലും നടക്കുന്നത്. HCU വിലെ SFl-TSF-DSU-TVVസഖ്യത്തിന് വിജയാശംസകള്‍, കാലടിയില്‍ ഞാന്‍ കൂടി പങ്കാളിയാകുന്ന ഫാഷിസ്റ്റ് വിരുദ്ധ സെമിനാറിന് അഭിവാദ്യങ്ങള്‍.

*** ******************************************

ടിപ്പണി: ഇരിടത്തും പരിശുദ്ധ സ്വത്വക്കാര്‍ അപഹാസങ്ങളുടെ അമ്പ് എയ്ത് എയ്ത് തളരുന്നുണ്ട്. അവര്‍ക്ക് വ്യാഖ്യാനങ്ങളിലേ താല്‍പര്യമുള്ളൂ. ഒന്നും മാറ്റണമെന്നില്ല, മാറണമെന്നും..

We use cookies to give you the best possible experience. Learn more