| Tuesday, 3rd April 2018, 11:57 pm

നിങ്ങളെ സംഘിയാണോ എന്ന സംശയത്തോടെ ആരെങ്കിലും നോക്കിയാല്‍ നമ്മളാരെ കുറ്റം പറയും അനുശ്രീ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനുശ്രീയ്ക്ക് അറിയാമോ, ലോകത്തെ തന്നെ ഏറ്റവും വലിയ തീവ്രവാദസംഘടനയാണ് സംഘപരിവാര്‍. ലോകത്തെ ഏറ്റവും മനുഷത്വവിരുദ്ധമായ, ക്രൂരമായ ആശയങ്ങളുമായി തട്ടിച്ചാണ് സംഘപരിവാരത്തെ പരിശോധിക്കാറുള്ളത്. അതില്‍ അംഗമായിരിക്കുന്നവരെയും, അതിനോട് അനുഭാവം പുലര്‍ത്തുന്നവരെയും, അവരുടെ ആശയങ്ങള്‍ കൊണ്ട് നടക്കുന്നവരെയും പൊതുവായി വിളിക്കുന്ന പേരാണ് സംഘി എന്നത്. പലരും പലയാവര്‍ത്തി പറഞ്ഞത് പോലെ നിഷ്‌കളങ്കരുടെ ങ്ക അല്ല ഘാതകന്റെ ഘ തന്നെയാണ്. സാമാന്യമനുഷ്യരുടെ ബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങളും, ഒറ്റനോട്ടത്തില്‍ തന്നെ പൊളിയുന്ന കള്ളവാദങ്ങളും, നുണകളും പറഞ്ഞാലും. മണ്ടന്മാരാണ് ഞങ്ങള്‍ എന്ന് സ്വയം പലയാവര്‍ത്തി കൂക്കിവിളിച്ചാലും കഴുകികളഞ്ഞാല്‍ പോകാത്ത രക്തവുമായി നില്‍ക്കുന്ന ആ സംഘവും അവരുടെ ആശയവും ട്രാജഡിയാണ്. ഒട്ടും കോമഡിയല്ല എന്ന് തന്നെ.

വളരെ കൃത്യമായി തെളിഞ്ഞു തന്നെ കാണാം സംഘപരിവാറിന്റെ റിക്രൂട്ട്‌മെന്റു പരിപാടിയാണ് ശ്രീകൃഷ്ണജയന്തിയും റാലികളുമെന്നു. ഹരേ രാമാ വിളിച്ചവര്‍ പറയുന്നത് പള്ളി ഞങ്ങള്‍ പൊളിക്കുമെന്നാണ്. സകലതിനെയും സ്വീകരിക്കുന്ന, ചിരിക്കുന്ന, കറുത്തവനായ, നൃത്തം ചെയ്യുന്ന ഓഷോ കൃഷ്ണനയല്ല മറിച്ചു കൊല്ലുമ്പോള്‍ കൈവിറയ്ക്കരുതെന്നു പറഞ്ഞ ധര്‍മ്മയുദ്ധം വേണം എന്ന് ഉപദേശം കൊടുക്കുന്നു ശ്രീകൃഷ്ണനെ മാത്രമാണവര്‍ ജയന്തി നടത്തി ആഘോഷമാക്കുന്നത്. രാഗികെട്ടി കൂടെ ചേര്‍ക്കുന്നത് ബുദ്ധിയുറക്കാത്ത കുട്ടികളെയാണ്, ശാഖയ്ക്ക് കൂടെ വിളിച്ചവര്‍ കൊടുക്കുന്ന കുറുവടിയും ട്രൗസറും ലോകത്തെ തന്നെ ഏറ്റവും ഭീകരമായ സംഘടനയിലേക്കുള്ള മെമ്പര്‍ഷിപ്പ് തന്നെയാണ്.


Read Also: മോദി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ വാര്‍ത്താ തടയല്‍ നിയമത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങളും


അതിന്റെ ഭാഗമാവുകയും, അതിനോട് ചേര്‍ന്ന് നില്‍ക്കുകയും, ഭരതാമ്മയാവുകയും ചെയ്തത് അറിവില്ലായ്മ്മ കൊണ്ടാണെങ്കിലും, പബ്ലിക്ക് സ്‌പേസില്‍ കണ്ടാല്‍ തിരിച്ചറിയുന്ന നടിയായത് കൊണ്ട് പിന്നീട് നിങ്ങളെ സംഘിയാണോ സംശയത്തോടെ ആരെങ്കിലും നോക്കിയാല്‍ നമ്മളാരെ കുറ്റം പറയും അനുശ്രീ. കൂട്ടക്കുല നടത്തി വരുന്ന ഹിറ്റ്ലര്‍ നടത്തുന്ന ആഘോഷങ്ങളില്‍ ഭാഗമായ മനുഷ്യനെ സംശയത്തോടെ മാത്രമല്ലെ ഒരു സമൂഹത്തിനു കാണാന്‍ കഴിയു ? അയാള്‍ ഏത് പക്ഷത്താണ് എന്നാണു ഒരു സമൂഹം മനസ്സിലാക്കേണ്ടത്.

ചിലത് കൂടി ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അനുശ്രീ സംഘിയാണോ എന്ന് സംശയിച്ചവരെ പഴിയ്ക്കാന്‍ ഇല്ലെങ്കിലും, നിങ്ങളെ ശാരീരികമായി ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കേണ്ട തെറ്റാണ്.

പക്ഷെ അനുശ്രീ കാണേണ്ട, അറിയേണ്ട ചിലതുണ്ട്. കേരളത്തിലാണ്, മുസ്‌ലീമായതിന്റെ പേരില്‍ മാത്രമാണ് ഫൈസല്‍ ഹിന്ദുഭീകരരുടെ പലവെട്ടിനാല്‍ കൊല്ലപ്പെട്ടത്. മുന്‍കാരണങ്ങളില്ലാതെയാണ് റിയാസ് മൗലവിയെ കൊന്നു കളഞ്ഞത്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ മാത്രമാണ് പള്ളിയില്‍ കയറിയാ മനുഷ്യന്റെ ജീവന്‍ ഹിന്ദുതീവ്രവാദം കുത്തിയെടുത്തത്. അനുശ്രീ, ആ മനുഷ്യത്വവിരുദ്ധതയ്ക്കിപ്പുറം സംഘികളായിരുന്നു. ആ പ്രകോപനമില്ലാ ക്രൂരതയക്കപ്പുറം ആ കുറുവടിയും കാവിട്രൗസറും തന്നെയായിരുന്നു, അന്നുമവര്‍ വിളിച്ചു പറഞ്ഞത് ഭാരത് മാതാക്കി ജയ് എന്നായിരുന്നു. അനുശ്രീ കെട്ടിയാടിയ വേഷവും അത് തന്നെയായിരുന്നു. മുസ്‌ലീം ആയതിന്റെ പേരിലാണ് പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്ക് ഇഷ്ടപ്പെട്ട മതവും, പങ്കാളിയെയും സ്വീകരിക്കാന്‍ കഴിയാതിരുന്നത്. മുസ്ലീമായതിന്റെ പേരില്‍ മാത്രമാണ് ഹാദിയ തന്തതാഴിട്ട് പൂട്ടിയ തടവറയിലായാത്.


Read Also: ദളിത് പ്രക്ഷോഭം: ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസെടുത്തു


അതേ നാട്ടിലാണ് അനുശ്രീ, വലിയവേദികള്‍ കെട്ടി സംഘപരിവാര്‍ നേതാക്കള്‍, ശശികലമാര്‍ വിഷം തുപ്പിയത്. വിഷപ്രസംഗങ്ങള്‍ കഴിഞ്ഞു ഒഴിവു വരുന്ന പത്തുമണി മുതല്‍ നാലുമണി നേരങ്ങളില്‍ അവര്‍ നമ്മുടെ കുട്ടികളോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒരു രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ ആശയം, വെറുപ്പിന്റെ ആ ആശയം കൈമുതലാക്കിയവര്‍ക്ക് ആരെയും കൂസാതെ പറഞ്ഞുകൊണ്ടേ ഇരിക്കാന്‍ കഴിയുന്നുണ്ട് ഈ നാട്ടില്‍. പ്രിയപ്പെട്ട അനുശ്രീ, സംഘിയാണ് എന്നുറക്കെ പ്രഖ്യാപിച്ച ഭീകരവാദികള്‍ വരെ ഉറക്കെ സംസാരിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. ബാബറിപ്പള്ളി തകര്‍ത്ത ആ നശിച്ചദിവസം ആഘോഷിയ്ക്കാന്‍ കഴിയുന്നുണ്ട് സംഘിക്കൂട്ടത്തിന്.

അറുപതു കൊല്ലങ്ങള്‍ക്കപ്പുറം ഇന്ത്യയെന്ന ആശയത്തിന് കരുത്തുപകര്‍ന്ന മനുഷ്യനെ, ഗാന്ധിയെ കൊന്നവര്‍. ഇരുപത്തഞ്ചുകൊല്ലം മുമ്പ് പള്ളിതകര്‍ത്തു വെറുപ്പ് വിതച്ചവര്‍, ഏതാണ്ട് പതിനഞ്ചു കൊല്ലങ്ങള്‍ക്ക് മുന്‍പേ മനുഷ്യരെ കൂട്ടമായി കത്തിച്ചും, കുത്തിയും കൊന്നവര്‍. അത്രയും ഭീകരമായ ഒരു ആശയമാണത്. സംഘിയായിരിക്കുക എന്നത് അത് കൊണ്ട് തന്നെ ഭീകരമായ ഒരു അവസ്ഥയാണ്. പേടിക്കേണ്ടുന്ന മനോനിലയാണ്.


Read Also: ‘രണ്ടും കല്‍പ്പിച്ച് കൊല്‍ക്കത്ത’; പരിശീലക ക്യാമ്പിലെത്തിക്കുന്നത് ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയെ


മതം പറയുന്ന സ്വര്‍ഗ്ഗത്തിനോ, ആശയങ്ങള്‍ സ്വപ്നം കാണുന്ന ഉട്ടോപ്പ്യയ്‌ക്കോ വേണ്ടി ആയുധമെടുക്കുന്നവരല്ല ഇവര്‍. അന്യമതക്കാരോട്, ദളിതരോട്, അപരരോട് തോന്നുന്ന വെറുപ്പ് മാത്രം കൈ മുതലായുള്ളവര്‍. പള്ളിപൊളിച്ചു അമ്പലം പണിതാല്‍ സ്വര്‍ഗ്ഗം കിട്ടാനില്ലെങ്കിലും ഈ നാട്ടില്‍ ഒരു നരഗമുണ്ടാവുമല്ലോ എന്ന് മാത്രം കരുതുന്നവര്‍. മനുഷ്യര്‍ ജീവനോട് കത്തുന്നത് കാണുമ്പോള്‍ രോമങ്ങള്‍ എണീറ്റ് നില്‍ക്കുന്ന ഹിന്ദുതീവ്രവാദമാണത്. കൊന്നതില്‍ ഇന്നീ കാലം വരെ ഖേദം പ്രകടിപ്പിക്കാത്തവരാണ്.

അനുശ്രീയ്ക്ക് സംഘിയല്ലെന്നു പറയാനും, വ്യക്തമാക്കാനും ഒരു സാധ്യതയുണ്ടായപ്പോള്‍ ഫ്രിഡ്ജില്‍ ബീഫില്ലെന്നു പറയാന്‍ പോലും അനുവാദിക്കാതെയാണ് മുസ്‌ലീം മനുഷ്യരെ, ദളിതരേ സംഘിക്കൂട്ടങ്ങള്‍ അടിച്ചു കൊല്ലുന്നത്. മുസ്‌ലീമായതിന്റെ പേരിലാണ് ജുനൈദ് കൊല്ലപ്പെട്ടത്ത്, നജീബിനെ കാണാനില്ലാത്ത വാര്‍ത്തയറിഞ്ഞിരിക്കുമെന്നും കരുതുന്നു. നിങ്ങളനുഭവിയ്ക്കുന്ന പ്രിവില്ലേജിനെക്കുറിച്ച് ഇത്തിരിയെങ്കിലും മനസ്സിലായെന്നു കരുതുന്നു. അതേ നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ, നിങ്ങള്‍ ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ. ജീവിച്ചിരിക്കാന്‍ സാധിക്കുക എന്നത് പ്രിവില്ലേജായാ നാടാണ് നമ്മുടെത്.

ജീവിയ്ക്കാന്‍ കഴിയുന്നില്ല അനുശ്രീ. മുസ്‌ലീമായാല്‍, ദളിതനായാല്‍, കമ്മ്യൂണിസ്റ്റായാല്‍, ബി.ജെ.പി വിരുദ്ധനായാല്‍, അമിത് ഷായ്ക്ക് എതിരെ വിധിപറയുന്നവനായാല്‍ കൊന്നും കളയും എന്ന് തന്നെയാണ് ആ ആശയം പറയുന്നത്. ഭീകരവാദപ്രവര്‍ത്തനം നടത്തിയവരെ, കലാപം നടത്തിയവരെ, ഹിന്ദുതീവ്രവാദികളെ വെറുതെ വിടാനാണ് യു.പി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു സംഘിയായി ഇവടെ ജീവിയ്ക്കാന്‍ കഴിയുന്നേ ഇല്ലല്ലോ എന്ന കരച്ചിലാണെങ്കില്‍ നിങ്ങള്‍ വലിയൊരു തെറ്റാണ്. മറിച്ചു താന്‍ സംഘിയല്ലെന്ന തെളിച്ചു പറച്ചില്‍ ആണെങ്കില്‍, ആ ആശയത്തിന്റെ ഭാഗമല്ലെന്ന വിശദീകരണമാണെങ്കില്‍, അങ്ങനെയാണെങ്കില്‍ മാത്രം നിങ്ങള്‍ ചെറിയൊരു ശരിയാവുന്നുണ്ട്

We use cookies to give you the best possible experience. Learn more