FB Notification
മരിച്ചു കിടക്കുന്ന അച്ഛനെ ഒന്നു തൊടാന്‍ പോലും അനുവദിക്കാത്ത ആര്‍ത്തവ 'ആചാരത്തി'ന്റെ കഥ
ഗുലാബ് ജാന്‍
2018 Nov 20, 03:09 am
Tuesday, 20th November 2018, 8:39 am

ഇന്നലെ ഞാന്‍ പങ്കെടുത്ത ഒരു നവോത്ഥാന സദസ്സില്‍, ചര്‍ച്ചയില്‍ ഇടപ്പെട്ടുകൊണ്ട് ഒരു സ്ത്രീ പറഞ്ഞു:
അവരുടെ അച്ഛന്‍ മരിച്ചപ്പോള്‍ ആര്‍ത്തവം കാരണം ഒന്ന് തൊടാന്‍ പോലും അനുവദിച്ചില്ലായെന്ന്. ദൂരെ നിന്ന് കാണിച്ച് മുറിക്കകത്തിട്ട് പൂട്ടിയത്രെ!
അച്ഛനെ ഒന്ന് കെട്ടി പിടിച്ചു കരയാന്‍, ആ നെറ്റിയില്‍ ഒരുമ്മ കൊടുക്കാന്‍ ആര്‍ത്ത് വിളിച്ചപേക്ഷിച്ചിട്ടും ആര്‍ക്കും ദയ തോന്നില്ലത്രെ!
പൊട്ടി കരഞ്ഞുകൊണ്ടാണ് അവരത് പറഞ്ഞത്. അന്ന് മുതലാണ് ഈ വൃത്തിക്കെട്ട ആര്‍ത്തവ ആചാരത്തെ ഞാന്‍ വെറുത്തു തുടങ്ങിയതെന്നും.

വികാരപരമായ ഒരു സന്ദര്‍ഭം.

അവരെ കുറിച്ച് ഞാന്‍ സഘാടകരോടു ചോദിച്ചു. ആര്‍ക്കും അവരെ അറിയില്ല.
എന്റെ മറുപടി പ്രതികരണം കഴിയും വരെ അവര്‍ സദസ്സിലിരുന്നു.
പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്കടുത്ത് പോയി.
കുറേ നേരം സംസാരിച്ചു.
പഴയ കാലത്ത് ജീവിക്കുന്ന മനുഷ്യരുമായി വലിയ അടുപ്പമില്ലാത്തതുകൊണ്ടാവണം എനിക്കിത് പുതിയ അറിവായിരുന്നു. പ്രിയപ്പെട്ടവരുടെ മരണവേദനയോടൊപ്പം മൃഗീയമായൊരു പീഢനവും ….

അടുത്ത കാലത്ത് അവിടെ താമസ്സം തുടങ്ങിയ അവരും ഭര്‍ത്താവും നോട്ടീസ് കണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്.
ഒരു നായര്‍ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജീവിക്കുന്ന അവര്‍ ആദ്യമായി പങ്കെടുക്കുന്ന ഒരു രാഷട്രീയ പരിപാടിയാണിതെന്നും പറഞ്ഞും.

സത്യമായിട്ടും എനിക്കറിയില്ല. നമ്മുടെ പരമ്പരാഗത കുടുംബങ്ങള്‍ ഇപ്പോഴും ഇങ്ങിനെയൊക്കെയാണോ?
ഇനിയും ബാക്കി നില്‍ക്കുന്ന ഏതെക്കെക്ക ആര്‍ത്ത ആരാചങ്ങള്‍ ഉണ്ട് മലയാളിയുടെ കുടുംബങ്ങളില്‍.

അറിയാനുള്ള താല്‍പര്യം കൊണ്ടുള്ള ചോദ്യമാണ്.