| Friday, 6th January 2017, 3:12 pm

നിങ്ങള്‍ വിധി പറയേണ്ട കേസില്‍ ഒരു ഭാഗത്ത് ന്യായവും ഒരു ഭാഗത്ത് നായാടിയും വന്നാല്‍ നിങ്ങള്‍ ആരുടെ ഭാഗത്തായിരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്നിടത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും ഒരു ഭാഗത്ത് നായാടിയും വന്നാല്‍ നിങ്ങള്‍ ആരുടെ ഭാഗത്തായിരിക്കും… ?

ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്ന ചെറുനോവലിലെ ഒരു സന്ദര്‍ഭമാണത്..

വായിക്കുന്ന ഓരോ ആളുടെയും മനസ്സില്‍ ഈ ചോദ്യം ഒരായിരം വട്ടം മാറ്റൊലിക്കൊണ്ടില്ലയെങ്കില്‍ നമ്മളൊന്നും ഒരു സമൂഹജീവിയായിരിക്കുന്നതില്‍ അര്‍ത്ഥമേയില്ല..

ഒരു തൊഴിലാളിയും മുതലാളിയും തമ്മില്‍,

അവര്‍ണ്ണനും സവര്‍ണ്ണനും

സ്ത്രീയും പുരുഷനും

കുട്ടികളും മുതിര്‍ന്നവരും.

ഒരു സഖാവും സംഘിയും തമ്മിലൊക്കെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍

നിങ്ങളാരോടൊപ്പം നില്‍ക്കുമെന്നൊരു ചോദ്യം ഇതോടൊപ്പം ചേര്‍ത്ത് വച്ച് നിങ്ങള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്…

അപ്പോഴേ നിങ്ങളൊരു കേവല പുരോഗമനവാദിയില്‍ നിന്നും ജനാധിപത്യവാദിയില്‍ നിന്നുമൊക്കെ ഉയര്‍ന്ന ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയാവുകയുള്ളു…

We use cookies to give you the best possible experience. Learn more