|

പിന്നോക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി പടപൊരുതുന്ന പാര്‍ട്ടി ആണത്രേ ബി.ജെ.പി; ആ പിന്നോക്കക്കാരുടെ കണക്കൊന്നു നോക്കാം

Administrator

ബി.ജെ.പിയുടെ നിര്‍ണായക ദേശീയ എക്‌സിക്യൂട്ടീവ് നടക്കുകയാണ്; കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഇല്ല, നോമിനേഷന്‍ മാത്രമേ ഉള്ളു നമുക്കൊക്കെ അറിയാവുന്നത് പോലെ ബി.ജെ.പിക്കാര്‍ക്കും അറിയാം, അവരത് പറഞ്ഞു നടക്കുകേം ചെയ്യുന്നുണ്ട്, എന്തായാലും ഇത്തവണ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും മികച്ച പ്രകടനം നടത്തിയതിന്റെ പേരില്‍ അമിത് ഷാ തുടര്‍ന്നോട്ടെ എന്നുമാണ് തീരുമാനം.

കഴിഞ്ഞ തവണ ഷാജിയെ പ്രസിഡന്റ് ആക്കിയത് തിരഞ്ഞെടുപ്പിലൂടെ ആണോ എന്ന് മോര്‍ണിംഗ് വോക്കിനു പോകുന്ന ആരും ഇത് വരെ ചോദിച്ചിട്ടുമില്ല. അതെന്തെലും ആവട്ടെ, അവരുടെ ആഭ്യന്തര കാര്യം. പക്ഷെ, ഷാജി ഇന്ന് പറഞ്ഞ കാര്യത്തില്‍ ഹഠാദാകര്‍ഷിച്ചത് മറ്റൊരു കാര്യമാണ്: ബി.ജെ.പി പിന്നോക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പടപൊരുതുന്ന പാര്‍ട്ടി ആണത്രേ. നമ്മക്കൊരു പുല്ലും പേടിക്കാനില്ലെന്ന്. എന്തായാലും ആ പിന്നോക്കക്കാരുടെ സാമൂഹികാവസ്ഥ നമ്മക്കൊന്നു നോക്കാം.


Read Also : വിണ്ടും അധികാരത്തില്‍ വരും; 2019 ലെ തെരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ നയിക്കുമെന്നും ബി.ജെ.പി നിര്‍വാഹക സമിതി യോഗം


സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2015-ല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 12,602. 2016-ല്‍ ആത്മഹത്യ ചെയ്തത് 11,370 പേര്‍. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്ഷം ഇത് വരെ ഉള്ളതും അറിവായിട്ടില്ല, തീരെ കുറയാന്‍ വഴിയില്ല, കഴിഞ്ഞ കുറെ നാളുകളായി രാജ്യം സാക്ഷ്യം വഹിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ മാത്രം മതിയല്ലോ.

Image result for farmers-march-to-parliament-demanding-better-prices-for-produce

ഇനി രണ്ടാമത്തെ പിന്നോക്കക്കാര്‍: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ രാജ്യത്ത് ഉണ്ടായത് 73-75 അക്രമങ്ങള്‍. ഇതില്‍ കൊല്ലപ്പെട്ടത് 29 പേര്. ഇതില്‍ 2012-ലും 2013-ലും ഓരോരുത്തര്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി അധികാരത്തില്‍ വന്ന 2014-നു ശേഷമാണു ബാക്കിയുള്ള 25 പേര് കൊല്ലപ്പെട്ടത്. (കഴിഞ്ഞ വര്ഷം വരെ- ഇപ്പോള്‍ അത് 33- 34 ആണ്) ഈ കൊല്ലപ്പെട്ടവരില്‍ 53 ശതമാനം പേര് മുസ്‌ലീങ്ങള്‍, 12 ശതമാനം പേര് ദളിതര്‍, 22 ശതമാനം പേര് ഏതു സമുദായക്കാര്‍ എന്നു പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പേരില്‍ രാജ്യവ്യാപകമായി അരങ്ങേറിയ ആള്‍ക്കൂട്ടകൊലകള്‍. ആദിവാസികളെ മാവോയിസ്റ്റുകളാക്കി മടുത്തപ്പോള്‍ ആണെന്ന് തോന്നുന്നു ഇപ്പോള്‍ ദളിതരെ ഒരു വശത്തൂടെ ആ പട്ടികയിലേക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണ നിയമത്തില്‍ സുപ്രീം കോടതി ഇളവ് വരുത്തിയപ്പോ കയ്യും കെട്ടി മൗനാനുവാദം കൊടുത്ത സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭേദഗതി കൊണ്ടുവരാന്‍ ഒരു നോക്കുമ്പോ തന്നെയാണ്, കഴിഞ്ഞ ദിവസം സവര്‍ണ സേനകളെ ഭാരത് ബന്ദിന്റെ പേരില്‍ യുപിയില്‍ അഴിച്ചു വിട്ടതും വ്യാപക അക്രമങ്ങള്‍ നടത്തിയും.

അങ്ങനെ പിന്നോക്കക്കാരുടെ സാമൂഹികോദ്ധാരണം പൂര്‍ത്തിയായ സ്ഥിതിക്ക് അവരുടെ സാമ്പത്തിക മേഖലകളാണ് നോക്കേണ്ടത്. തീര്‍ച്ചയായും കടക്കെണിയില്‍ മുങ്ങിയവരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എങ്ങനെ എന്ന് നോക്കൂ.
.
അദാനിയുടെ കിട്ടാക്കടമായി കണക്കാക്കി യിട്ടുള്ളത് (എന്‍.പി.എ) – 72,000 കോടി രൂപ. (ഞാന്‍ പറഞ്ഞതല്ല, ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാളി സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കാണ്.)

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ മാത്രം ആകെയുള്ള എന്‍.പി.എയുടെ 72 ശതമാനം അടയ്ക്കാനുള്ളത് ഇന്ത്യയിലെ കോര്‍പറേറ്റുകളാണ് എന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ ഉദ്ധരിച്ചു എക്‌സ്പ്രസ് ഈയിടെ റിപ്പോര്‍ട് ചെയ്തത്. ഇത് ഏകദേശം 4.70 ലക്ഷം കോടി രൂപ വരുമെന്നും ആകെയുള്ളത് 6.47 ലക്ഷം കോടി രൂപയാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു. ബാക്കിയുള്ള എല്ലാവര്ക്കും കൂടിയാണ്, അതായത്, വീട് വയ്ക്കാനും വണ്ടി മേടിക്കാനും പേഴ്സണല്‍ ലോണ്‍ ആയിട്ടും കാര്‍ഷിക വായ്പയായിട്ടും ഒക്കെ കൂടി കടമെടുത്തിട്ടുള്ളത് ഉള്ളതത്രെ.

അനില്‍ അംബാനി- 1.25 ലക്ഷം കോടി

ജിവി കെ ഗ്രൂപ്പ്- 35000 കോടി

വീഡിയോകോണ്‍ – 45000 കോടി

എസ്സാര്‍ – 1.01 ലക്ഷം കോടി

ജയ് പീ – 75,000 കോടി

വേദാന്ത – 1.03 ലക്ഷ്മി കോടി

ജിഎംആര്‍ – 47,000 കോടി

ജിന്‍ഡാല്‍ – 58,000 കോടി

ലാന്‍കോ – 47,000 കോടി

ചോട്ടാ മോദി – 11000 മുതല്‍ 20,000 കോടി വരെ

വിജയ് മല്യ – 9000 കോടി – ബാക്കിയുള്ളത് ഇവരൊക്കെ കൂടി നല്‍കാന്‍ ഉള്ളത് ആണത്രേ.

സോഴ്‌സ്: Credit Suisse published in October 2015, bloomberg data, Credit Information Bureau of India Ltd (CIBI)

ഈ കടം കയറിയിരിക്കുന്ന മനുഷ്യരെ സഹായിക്കുന്നെന്റെ പേരിലാ വെറുതെ!

പിന്നെ, ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആരും പട്ടിണി കിടന്നു മരിക്കാറും ഇല്ല, സ്‌കൂളില്‍ നിന്ന് പിള്ളേരൊക്കെ ഡ്രോപ്പ് ഔട്ട് ആകുന്ന പരിപാടിയും ഇല്ല, അഞ്ചു വയസില്‍ താഴെയുള്ള പോഷകാഹാരകുറവുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം എന്നതൊക്കെ വെറുതെ പറയുന്നതുമാണ്.

വേറൊരു കാര്യം കൂടിയുണ്ട്, പറന്നു പറന്നു തളര്‍ന്ന പാവപ്പെട്ട കാക്കകള്‍ക്ക് തൂറാന്‍ അരിപ്പെട്ടി തപ്പിയിട്ടാണെങ്കിലും കോടികള്‍ മുടക്കി കുറെ പ്രതിമകള്‍ ഉണ്ടാക്കി വയ്ക്കുന്നുണ്ട്.

Administrator