കേരളത്തിലെ പ്രമുഖനായ ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനോട് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് “സെപ്റ്റിക് ടാങ്കില്‍ വീണാല്‍ നാറ്റമേ ഉണ്ടാകൂ , മരിച്ചു പോകുകയോന്നുമില്ല എന്നാണ്”. എത്രയൊക്കെ അപമാനം സഹിച്ചാലും ഞങ്ങള്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോവില്ല എന്ന് തന്നെയാണ് അപമാനഭാരത്തിനിടയിലും ഈ കോണ്‍ഗ്രസ് നേതാവ് സൂചിപ്പിക്കുന്നത്.
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ജഹാംഗീര്‍ റസാഖ് പാലേരി |
മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി
വി.എസ്സിനെ വിട്ടേക്ക്, താങ്കളുടെ തരത്തില്‍ പോയി കളിക്ക്..!
ലോകത്തിലെ ഏറ്റവും പ്രായമേറിയ കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദന്‍ മുതല്‍, ഫേസ്ബുക്കിലെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ വരെ അങ്ങയെ ചോദ്യശരശയ്യയില്‍ കിടത്തുന്ന നാളുകളിലൂടെയാണ് താങ്കള്‍ കടന്നു പോകുന്നതെന്നറിയാം.
1) നാണംകെട്ട വ്യഭിചാരകഥകളിലും, പൊതുഖജനാവ് പച്ചയ്ക്ക് കൊള്ളയടിച്ച ക്രിമിനല്‍ കേസുകളിലും, ബഡ്ജറ്റ് വിറ്റു കോടികള്‍ കോഴ വാങ്ങിയ അപമാനങ്ങളിലും ഒരു മന്ത്രിസഭയിലെ മിക്കവാറും ആളുകളും, ഉള്‍പ്പെടുകയും, ഒരു നക്ഷത്ര അഭിസാരികയുമായി ചേര്‍ത്ത് താങ്കളുടെയും, താങ്കളുടെ ഓഫീസിന്റെയും, സഹായികളുടെയും പേരുകള്‍ പോലും നാടാകെ പരക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യത്തിലെ അതിദയനീയമായ ഒരു സാഹചര്യം നേരിടുന്ന ഏക മനുഷ്യന്‍ ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും ഈ മഹാരാജ്യത്ത് എന്ന് മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും പരിതപിക്കുന്നുണ്ട്.
2) കേരളത്തിലെ പ്രമുഖനായ ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനോട് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് “സെപ്റ്റിക് ടാങ്കില്‍ വീണാല്‍ നാറ്റമേ ഉണ്ടാകൂ , മരിച്ചു പോകുകയോന്നുമില്ല എന്നാണ്”. എത്രയൊക്കെ അപമാനം സഹിച്ചാലും ഞങ്ങള്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോവില്ല എന്ന് തന്നെയാണ് അപമാനഭാരത്തിനിടയിലും ഈ കോണ്‍ഗ്രസ് നേതാവ് സൂചിപ്പിക്കുന്നത് . മരണം ആസന്നമായ താങ്കളുടെ മന്ത്രിസഭയുടെ രാഷ്ട്രീയ അശ്ലീലങ്ങളുടെ ദുര്‍ഗന്ധം അസഹനീയമായിരിക്കുന്നു. ആ ബോധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി എന്ന കപട രാഷ്ട്രീയക്കാരനായ താങ്കള്‍ക്കു തന്നെയാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് ഈ നാടിന്റെ സമര നായകനായ , നേരിന്റെ പോരാളി സഖാവ് വി.എസ് താങ്കളുടെയും, കൂട്ടരുടെയും പകല്‍ക്കൊള്ളകള്‍ വിളിച്ചുപറയുമ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തുകളയും എന്ന് പറഞ്ഞു താങ്കള്‍ ഭയപ്പെടുത്തുന്നത്.
3) കേസുകൊടുത്തു അവസാനിപ്പിച്ചുകളയും എന്ന താങ്കളുടെ ഉമ്മാക്കിയില്‍ ഭയക്കുന്നവനല്ല സഖാവ് വി.എസ് എന്ന് മറ്റാരേക്കാളും നന്നായി അറിയുന്നത് താങ്കള്‍ക്കു തന്നെയെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. പട്ടിണിയുടെയും, വറുതിയുടെയും കാലത്ത് ജനിച്ചു, അക്കാരണത്താല്‍ വിദ്യാഭ്യാസം ലഭിക്കാതെ പോയ, വസൂരി വന്ന അമ്മയെ വീട്ടില്‍ നിന്ന് മാറ്റി, തൊട്ടടുത്ത വയലില്‍ കിടത്തി ബാല്യത്തില്‍ തന്നെ അമ്മ നഷ്ട്ടപ്പെട്ട വി.എസ്, വിശപ്പടക്കാന്‍ തയ്യല്‍ക്കടയില്‍ സഹായിയായ നില്‍ക്കേണ്ടിവന്ന ബാല്യമുള്ള വി.എസ്, കൗമാരത്തില്‍ എത്തുന്നതിനു മുന്‍പ്, ജനങ്ങളുടെ കണ്ണുനീര്‍ ഒപ്പാന്‍ പൊപ്രവര്‍ത്തകനായി മാറി, എട്ടു പതിറ്റാണ്ടുകാലം പിന്നിടുമ്പോഴും, അത് അനുസ്യൂതം ഊര്‍ജ്ജസ്വലനായി തുടരുന്ന വി.എസ് എന്ന ഇതിഹാസത്തെ, കഴിഞ്ഞ അനവധി മണിക്കൂറുകളായി താങ്കള്‍ കേസ് കൊടുത്ത് ജയിലിലാക്കും എന്ന് പ്രസ്താവന നടത്തി ഭയപ്പെടുത്തുന്നത് കാണുന്നു.
4) ഡല്‍ഹിയിലെ തിസ് ഹസാരിസ് കോടതി ആഴ്ചകള്‍ക്ക് മുന്നേ താങ്കള്‍ക്കെതിരെ കേസെടുക്കാന്‍ വിധിച്ചത് മറക്കാന്‍ മാത്രം ആള്‍ഷിമെഴ്‌സ് ബാധിച്ചവരാണോ മലയാളികള്‍..? ടീ. സിദ്ധിഖിനെ പോലുള്ള പെട്ടിചുമപ്പുകാരെ ഉപയോഗിച്ച് മാധ്യമങ്ങളിലൂടെയും, പീ സി ജോര്‍ജ്ജിനെപ്പോലെയുള്ള താങ്കളുടെ രാഷ്ട്രീയ പിണിയാളുകളെ ഉപയോഗിച്ച് ജഡീഷ്യറിയെയും, കൈകാര്യം ചെയ്തത് താങ്കള്‍ മറന്നോ..? വിജിലന്‍സ് കോടതി ജഡ്ജിയെ താങ്കളുടെ രാഷ്ട്രീയ വീടുവേലക്കാരെക്കൊണ്ട് “പാകിസ്താന്‍ ചാരന്‍” എന്ന് വിളിപ്പിച്ച മഹാനെ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍പ്പോലും കാണാനാകുമോ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി..? കേരളത്തിലെ ഹൈക്കോടതി ജഡ്ജിമാരില്‍ താങ്കളുടെ സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ പരാമര്‍ശം നടത്താത്ത ഒരാളെങ്കിലും ഉണ്ടോ..? കേരളത്തിലെ വിജിലന്‍സ് കോടതികളില്‍ താങ്കള്‍ക്കെതിരെ കേസെടുക്കാത്ത ഏതു കോടതിയാണ് ഉള്ളത്..?
5) കേരള ഹൈക്കോടതിയുടെ ഒരു സ്റ്റേയുടെ ബലത്തിലല്ലേ മിസ്റ്റര്‍ താങ്കളുടെ ഈ അശ്ലീല സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്നെ. വി.എസ്സിനെതിരെ കേസ് കൊടുക്കാന്‍ തുടങ്ങുന്ന താങ്കളുടെ മന്ത്രിസഭയില്‍ കളങ്കിതര്‍ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞത് നിങ്ങളുടെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തന്നെയല്ലേ മിസ്റ്റര്‍ ചാണ്ടി. നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് പറഞ്ഞ വി.ഡി സതീശന്‍ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറാണോ..?
അഞ്ചു കളങ്കിതര്‍ക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നിങ്ങളുടെ കെ.പി.സി.സി പ്രസിഡന്റ് ദല്‍ഹി വരെ യാത്ര ചെയ്തു താങ്കളോട് യുദ്ധം ചെയ്തു ചാവേറായത് മലയാളികള്‍ വേദങ്ങളില്‍ വായിച്ച യുദ്ധകഥ വല്ലതുമാണോ മിസ്റ്റര്‍ ചാണ്ടി..? എന്നിട്ടും ആ അഴിമതിക്കാര്‍ക്കായി അവസാനം വരെ ഹൈക്കമാന്റിനോട് പോരാടി സീറ്റ് നേടിക്കൊടുത്ത അപമാനം കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ ഇന്ത്യയില്‍ത്തന്നെ മറ്റാര്‍ക്കുണ്ട് ബഹുമാന്യ മുഖ്യാ..?! ഇന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസുകള്‍ ഉള്ള റെക്കോര്‍ഡ് താങ്കളുടെ മന്ത്രിസഭയിലെ മന്ത്രി അനൂപ് ജേക്കബ്ബിന്റെ പേരിലല്ലേ മിസ്റ്റര്‍..?!
6) ജേക്കബ് തോമസ് ഐ.പി.എസ് മുതലുള്ള, താങ്കള്‍ക്കു നട്ടെല്ല് പണയം വയ്ക്കാത്ത സകല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും താങ്കള്‍ വേട്ടയാടിയില്ലേ ചാണ്ടീ..? ഇറങ്ങിപ്പോകുന്നതിനു മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും താങ്കള്‍ അത് അനുസ്യൂതം തുടരുന്നില്ലേ..? അക്കൂട്ടത്തില്‍ ഭക്ഷ്യ സാധനങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്ക് ഫൈന്‍ ചുമത്തിയ ആര്‍ജ്ജവമുള്ള മനുഷ്യസ്‌നേഹികള്‍ വരെയുണ്ടായിരുന്നില്ലേ..?
7) മെത്രാന്‍ കായല്‍ ഉള്‍പ്പടെയുള്ള ദാഹജല ഉറവിടങ്ങള്‍ പോലും കുത്തകകള്‍ക്ക് തീറെഴുതിനല്‍കാന്‍ മടികാണിക്കാത്ത താങ്കളാണോ വി.എസ്സിനെ കുരിശിലേറ്റാന്‍ പോകുന്നത്..? താങ്കളുടെ ഓരോ പദ്ധതിക്കും ശേഷം ഹരിത ങഘഅ മാരും, സതീശനും, പ്രതാപനും, ജനകീയ പ്രശ്‌നങ്ങളില്‍ താല്‍പ്പര്യമുള്ള സകല കോണ്‍ഗ്രസ്സുകാരും താങ്കളെ നഖശിഖാന്തം എതിര്‍ക്കുന്നില്ലേ..?കെ.പി.സി.സി പ്രസിഡന്റ് എതിര്‍പ്പ് പറയാത്ത ഒരൊറ്റ പദ്ധതി താങ്കള്‍ ഇന്നാട്ടിലെ മനുഷ്യരോട് പറഞ്ഞിട്ടുണ്ടോ..?! സെക്‌സ് മാഫിയ തലവനും, വ്യാജ സ്വാമിയുമായ സന്തോഷ് മാധവന് ഭൂമി തീറെഴുതി നല്‍കാന്‍ ഉളുപ്പില്ലായ്മ കാണിച്ച താങ്കളുടെ സര്‍ക്കാര്‍ നടപടിയില്‍ ഇന്നത്തെ ദിവസം പോലും കോടതി ഞെട്ടല്‍ പ്രകടിപ്പിച്ചത്, അന്വേഷണം ഉത്തരവിട്ടത് താങ്കള്‍ അറിഞ്ഞില്ലേ..?
8) മിസ്റ്റര്‍ ചാണ്ടി,
അലകടല്‍ പോലെ തിരയാടുന്ന മഹാജനസമുദ്രങ്ങള്‍, വി.എസ് എന്ന മഹാനായ കമ്മ്യൂണിസ്റ്റിന്റെ ചുണ്ടനങ്ങുമ്പോള്‍ ആരവം ഉയര്‍ത്തുന്നതിന്റെ കാരണം അന്വേഷിച്ച്, പടിഞ്ഞാറു നിന്നും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്നു വിസ്മയത്തില്‍ മുങ്ങുന്ന ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ എത്തിയിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അവര്‍ നമ്മുടെ നാട്ടിലെത്തി വി.എസ്സിനെ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെ കാരണങ്ങള്‍ ചികയണം. എന്നിട്ട് ഈ നാടിന്റെ സമരപോരാട്ടങ്ങളുടെ ഉത്തുംഗപഥത്തില്‍ വി.എസ് എന്ന നാമധേയം എവിടെ അടയാളപ്പെടുത്തുന്നു എന്നും, താങ്കളുടെത് എവിടെ അടയാളപ്പെടുത്തുന്നു എന്നും താരതമ്മ്യ പഠനം നടത്തുവാന്‍ കഴിയണം..!
9) ശ്രീ. ഉമ്മന്‍ചാണ്ടി,
ഒന്‍പതു പതിറ്റാണ്ടോളം കാലം പോരാട്ടങ്ങളുടെ അഗ്നിപഥത്തില്‍ കനലായി പടര്‍ന്ന, അഗ്‌നിയായി ജ്വലിച്ച ഇതിഹാസമാണ് സഖാവ് വി.എസ്. ഇക്കാലത്തിനിടയ്ക്ക് ഒരു അഴിമതിക്കേസിലോ, ഡല്‍ഹി തിസ് ഹസാരിസ് കോടതി ഉത്തരവിട്ടത് പോലെ, സാമ്പത്തിക കുറ്റകൃത്യങ്ങളിലോ, വഞ്ചനാ കേസിലോ സഖാവ് ഉള്‍പ്പെട്ടിട്ടില്ല. അദ്ദേഹത്തെയാണ് താങ്കള്‍ കേസില്‍പ്പെടുത്തി ഇല്ലാതാക്കും എന്ന് ഉമ്മാക്കി മുഴക്കി സ്വയം പരിഹാസ്യനാകുന്നത്.
10) ആവട്ടെ, താങ്കള്‍ ഭീഷണി തുടരുന്നതല്ലാതെ എന്താണ് സഖാവിനെതിരെ കേസ് കൊടുക്കാത്തത്..? താങ്കള്‍ എന്താണ് സരിതാ നായര്‍ക്കെതിരെ, ബിജു രമേശിനെതിരെ, ബിജു രാധാകൃഷ്ണനെതിരെ, താങ്കള്‍ക്കെതിരെ പ്രസംഗിക്കുന്ന ഇടതു നേതാക്കള്‍ക്കെതിരെ കേസ് കൊടുക്കാത്തത്..? കോടതി എതിരായി വിധിക്കുമ്പോള്‍ എന്റെ മനസ്സാക്ഷിയുടെ കോടതിയാണ് വലുത് എന്ന് പറയുന്ന താങ്കള്‍ മുകളില്‍ പറഞ്ഞവര്‍ക്കെതിരെ സ്വന്തം മനസ്സാക്ഷി കോടതിയില്‍ വിചാരണ തുടങ്ങി എന്നാണോ മനസ്സിലാക്കേണ്ടത്. ?!
അതോ ബൂമറാങ് പോലെയാവും എന്ന് ഭയന്നിട്ടോ..? എന്തായാലും , താങ്കള്‍ വി.എസ്സിനെതിരെ കേസ് കൊടുക്കുന്നതും, വി.എസ് കള്ളം പറഞ്ഞു എന്ന് തെളിയുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍ മലയാളികള്‍. എന്തായാലും നിങ്ങള്‍ രണ്ടുപേരും മലയാളികളുടെ ജനകീയ കോടതിയില്‍ വിധികാത്തിരിക്കുകയും ചെയ്യുകയാണല്ലോ…!! അത്രയും, ബലമുള്ള , ധാര്‍മ്മിക ധീരതയുള്ള നട്ടെല്ലുണ്ടോ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി താങ്കള്‍ക്കു, വി.എസ്സിനെപ്പോലെ ഒരു വ്യക്തിത്വത്തെ കോടതിയില്‍ വിചാരണ ചെയ്യുവാനുള്ള ആര്‍ജ്ജവമുള്ള മനസാക്ഷി..? തെറ്റ് ചെയ്തിട്ടില്ല എന്ന അചഞ്ചല ബോധ്യം…?! ഉണ്ടെങ്കില്‍ തെളിയിക്കൂ…!!
ശുഭാശംസകള്‍… ഓള്‍ദി വെരി ബെസ്റ്റ്…!