രാജ്യം ഇത്തിരി മനുഷ്യപ്പറ്റു കാണിക്കണം. മ്യാന്മാറില്‍ നിന്നും അതിഭയങ്കരമായ പീഢനവും കൂട്ടക്കൊലകളും അനുഭവിച്ചവരാണു രോഹിങ്ക്യകള്‍. അവരില്‍ കുറച്ചുപേര്‍ എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തിപ്പെട്ടു. 40,000 പേരോളം കാണും. അഭയാര്‍ത്ഥികളാണു. അവരെ തിരിച്ചു കയറ്റില്ല എന്ന് മ്യാന്മാര്‍ പറയുന്നു. ഒരു രാജ്യത്തിനും അവരെ വേണ്ട.
ഇന്ത്യ അവരെ തിരിച്ചയക്കും എന്ന് കേന്ദ്രമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു പറയുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ലക്ഷക്കണക്കിനു അഭയാര്‍ത്ഥികളെ സംരക്ഷിച്ച് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്ത നാടാണു, ഇപ്പൊ 40,000 പേരെ അവര്‍ രക്ഷപെട്ടുവെന്ന് കരുതിയ ദുരിതത്തിലേക്ക് തിരിച്ചയക്കാന്‍ നോക്കുന്നത്.
Read more: ചെങ്കോട്ടയില്‍ മോദി നടത്തിയ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്: കണക്കുകള്‍ സംസാരിക്കുന്നു