| Sunday, 17th April 2016, 12:21 pm

രോഗികളെ കാണാനെത്തുന്ന വി.ഐ.പികള്‍ക്ക് കെ.ആര്‍ നാരായണനില്‍ നിന്നും ചിലത് പഠിക്കാനുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീ ബേബി ജോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാന്‍ അവിടെ വന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായാണന്‍ സ്വീകരിച്ച് സമീപനം എനിക്കോര്‍മ്മവരുന്നു.



|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ഡോ. ബി. ഇക്ബാല്‍|


ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും രോഗികളെ കാണാന്‍ വി.ഐ.പികളൂം വി.ഐ.പികളെ കാണുന്നതിനായി പാര്‍ട്ടിപ്രവര്‍ത്തകരും പ്രത്യേകിച്ച് ഐ.സി.യു വിലേക്ക് കടക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. തങ്ങള്‍ കാണാന്‍ വരുന്നവരുടെ മാത്രമല്ല മറ്റ് രോഗികളൂടെയും രോഗാവസ്ഥയെ ഇത്തരം ചടങ്ങ് സന്ദര്‍ശനങ്ങള്‍ പ്രതികൂലമായി ബാധിക്കും.

രോഗാണുബാധയാണ് പ്രധാന പ്രശ്‌നം. ഗുരുതരമായി രോഗം ബാധിച്ചവരെയും ഐ.സി.യു വിലുള്ളവരെയും മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ ഇനിയെങ്കിലും നടപ്പിലാക്കേണ്ടതാണ്.

ശ്രീ ബേബി ജോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാന്‍ അവിടെ വന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായാണന്‍ സ്വീകരിച്ച് സമീപനം എനിക്കോര്‍മ്മവരുന്നു. അദ്ദേഹം ഡോക്ടര്‍മാരോടും ചികിത്സാ വിവരങ്ങള്‍ അന്വേഷിക്കയും ബേബി ജോണിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കയൂം ചെയ്തിട്ട് മടങ്ങുകയാണുണ്ടായത്. ബേബി ജോണിനെ നേരില്‍ കാണാന്‍ ഐ.സി.യുവില്‍ കയറണമെന്ന് ആവശ്യപ്പെടുകയേ ചെയ്തില്ല. അദ്ദേഹത്തിന്റെ പേരുമാറ്റം എല്ലാ പൊതുപ്രവര്‍ത്തകരും മാതൃകയാക്കേണ്ടതാണ്

We use cookies to give you the best possible experience. Learn more