| Tuesday, 8th January 2019, 1:56 pm

വാവര് പള്ളിയും സ്ത്രീകളും; ഹിന്ദു മക്കള്‍ കക്ഷിയിലെ സ്ത്രീകളെ തടഞ്ഞതെന്തിന്

എഡിറ്റര്‍

തങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും എന്ന ഭീതിയില്‍ ആണെന്ന് തോന്നുന്നു തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട സംഘികളുടെ മറ്റൊരു സംഘടനയെ പോലീസ് തടഞ്ഞു ചോദ്യം ചെയ്യുന്നതില്‍ ചിലര്‍ക്ക് അതിയായ സങ്കടം ! (ഓരോ പണിയും ചെയ്യാന്‍ ഓരോരോ പേരില്‍ ഓരോ സംഘടനയെ ഇറക്കുകയാണല്ലോ രീതി, ആയിരം ഫണം ഉള്ള സര്‍പ്പം പോലുള്ള ഒന്നാണ് ഹിന്ദുത്വ, ഒന്നിന്റെയും കര്‍തൃത്വം ഏറ്റെടുക്കല്‍ പതിവല്ല)

കേരളീയര്‍ക്ക് പരിചയം ഇല്ലാത്ത ഈ സംഘടനയിലെ ആള്‍ക്കാര്‍ വന്നപ്പോള്‍ അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പോലീസ് ചോദ്യം ചെയ്യുകയാണ് അത്രേ… അതോണ്ട് നവോത്ഥാനം എന്ന ടാഗ് തന്നെ ഓഡിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് !

Read Also : വാവര്‍പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

നിഷ്പക്ഷരോട് ചില ചോദ്യങ്ങള്‍…?

1, മനിതി സംഘം ഉള്‍പ്പെടെ ശബരിമലയിലേക്ക് കയറാന്‍ നാളിതു വരെ വന്ന സ്ത്രീകളെ ഒക്കെ തന്നെ ഏതെങ്കിലും ഘട്ടത്തില്‍ പോലീസ് വിവരാന്വേഷണം/ ചോദ്യം ചെയ്യല്‍/ പോലീസ് വക “counselling” പോലെ പ്രക്രിയ നടത്തിയിട്ടില്ലെ ?

2, ഇതാദ്യമാണോ ഇത്തരം ഒരു പ്രക്രിയ ?

* കനക ദുര്‍ഗ്ഗ ബിന്ദു ഉള്‍പ്പെടെ ഉള്ളവര്‍ ഈ പ്രക്രിയയ്ക്ക് വിധേയരായി തന്നെ കടന്നു വന്നവരാണ് എന്റെ അറിവ്.

* ഭൂരിഭാഗം പേരെയും പിന്തിരിപ്പിച്ചു വിടുക തന്നെയാണ് പോലീസ് ചെയ്തത്, ബിന്ദു & കനക അവരുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് പിന്‍വാങ്ങാഞ്ഞത് ആണെന്നാണ് കേട്ടറിഞ്ഞ വിവരം.

3, ശബരിമലയില്‍ “തൊഴാന്‍ പോവുന്നവരുടെ” ആചാരം അനുസരിച്ച് വാവര് പള്ളിയില്‍ കയറി മലയ്ക്ക് പോവുക പതിവുണ്ട്. അപ്പൊ ഈ വരുന്നവര്‍ ശബരിമലയിലേക്ക് തൊഴാന്‍ പോവുന്ന സ്ത്രീകള്‍ ആണോ ?

* അല്ല എന്നാണു അറിവ്, അവര്‍ അങ്ങനെ അവകാശപ്പെട്ടിട്ടും ഇല്ല. ഉദ്ദേശം ശബരിമലയില്‍ സ്ത്രീകള്‍ കയറിയ സ്ഥിതിക്ക് മുസ്‌ലിം പള്ളിയായ വാവര്‍ പള്ളിയില്‍ കയറുന്നത് മുഖേന ഒരു അലമ്പുണ്ടാക്കുക എന്നത് മാത്രമാണ് എന്നത് സാമാന്യ യുക്തിയില്‍ ആര്‍ക്കും മനസ്സിലാവും. സാമൂഹി അസ്വാരസ്ഥ്യം പടര്‍ത്തുക തന്നെ ഉദ്ദേശം.

(അവിടെ സ്ത്രീകള്‍ക്ക് വിലക്കില്ല എന്ന് മുന്‍പ് മഹല്ല് കമ്മിറ്റി പറഞ്ഞിരുന്നു.)

4, ഈ വരുന്ന ഹിന്ദു മക്കള്‍ കക്ഷി ആരാണ്? എന്താണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ?

നാട്ടില്‍ അനേകം സേനകള്‍ ഉണ്ടെങ്കിലും ഇതിനായി നമ്മളാരും അധികം കേട്ടിട്ടില്ലാത്ത കക്ഷിയാണ് ഹിന്ദുത്വ തിരഞ്ഞെടുത്തത് (ഇതത്ര ചെറിയ കളിയല്ല ഷാനീ)

എന്താണ് ഇവരുടെ പ്രവര്‍ത്തന രീതി പ്രഖ്യാപിത ലക്ഷ്യം എന്നൊക്കെ ചോദിച്ചാല്‍, സംഘപരിവാറിനെ അറിയാവുന്നവര്‍ക്ക് ഈസി ആയി ഉത്തരം പറയാം.

Read Also : ഹര്‍ത്താലിലെ അറസ്റ്റില്‍ വലഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍; പലരും ഒളിവില്‍, സമരത്തിന് ആളില്ല

അലമ്പുകള്‍ വിവിധ തരം, കുറച്ചു ഉദാ: താഴെ

1. സിനിമാ താരങ്ങളുടെ ഡയലോഗ് ഹിന്ദു വികാരം വൃണപ്പെടുത്തിയതിനു(മെര്‍സല്‍)
2. സിനിമാ നടിമാരുടെ വേഷം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചില്ലാ എന്നും പറഞ്ഞു.
3. വാലെന്റയിന്‍ ദിന പ്രത്യേക അലമ്പുകള്‍.
4. മഹാഭാരതത്തെ കുറിച്ച് പറഞ്ഞതിന് കമല്‍ഹാസനോട്.
5. പബ്ബ് ആക്രമണം

പിന്നെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തിയും ഉണ്ട് കേട്ടോ

തിരുനെല്‍വേലിയില്‍ ആയിരത്തോളം ദളിത് ക്രൈസ്തവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഘര്‍വാപ്പച്ചി സാമൂഹിക വിപ്ലവം നയിച്ചത് ഇക്കൂട്ടര്‍ ആയിരുന്നു.

ഇടയ്ക്ക് പെരിയോര്‍ടെ പ്രതിമ തകര്‍ക്കല്‍ ഒക്കെ മറ്റൊരു ആചാരം ആണ്.

ഇപ്പഴത്തെ നേതാവ് കൊലക്കേസിലൊക്കെ പ്രതി ആയിരുന്നു. ആയുധ പൂജയ്ക്ക് തോക്കും വെച്ച് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ പോലീസ് കേസ് എടുത്തപ്പോ കളിത്തോക്ക് ആണെന്ന് ഗുണ്ട് കാച്ചി ഒടുക്കം അന്വേഷണം വന്നപ്പോ സുരക്ഷാ ഗാര്‍ഡിന്റെ തോക്കാണ് എന്ന് കണ്ടെത്തിയ ചില കഥകള്‍ വേറെ.

പിന്നെ മറുവശത്തു ഇങ്ങേരെ കൊല്ലാന്‍ അഞ്ചു മുസ്‌ലിം തീവ്രന്മാര്‍ വന്ന ചരിത്രവും ഉണ്ട്.

അപ്പൊ ഇങ്ങനെ പിന്‍കാല ചരിത്രം ഉള്ള ഒരു ഗ്രൂപ്പ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോ ചോദ്യം ചെയ്യലും അന്വേഷണവും ഒന്നും വേണ്ടേ ഓഡിറ്റ് കാരെ ? (സര്‍ക്കാരിന്റെ പക്കല്‍ കേന്ദ്ര ഇന്റെലിജെന്‍സ് നല്‍കിയ വിവരങ്ങള്‍ ഉണ്ട് അതിന്‍ പ്രകാരം കൂടിയാണ് നടപടികള്‍ എന്ന് കേട്ട്.. എനിക്കറിയില്ല)

സകലമാന കള്ളക്കളികളും കാണിക്കുന്ന ഇത്തരക്കാര്‍ വല്ലോ ആയുധവും ആയിട്ടാണോ വരുന്നത് എന്നെങ്കിലും നോക്കേണ്ടേ നിഷ്പക്ഷരെ? അതോ നേരെ വാവര് പള്ളിയിലേക്ക് ഇറക്കി വിട്ടു നോക്കി നിന്നാല്‍ മതിയോ?

അങ്ങനെ സംഭവിച്ചതിനെ തുടര്‍ന്ന് എന്തേലും അനിഷ്ടം സംഭവിച്ചാലും നിങ്ങള്‍ തന്നെ ഇരുന്നല്ലേ ഓഡിറ്റ് ചെയ്യാന്‍ പോവുന്നത്, പോലീസ് പരാജയം സംസ്ഥാന സര്‍ക്കാരിന് ഇന്റെലിജെന്‍സ് സംവിധാനം ഇല്ലേ എന്നൊക്കെ?

സംഘികള്‍ എതിര്‍ക്കുകയാണ് എങ്കില്‍ മനസ്സിലാവും. ഈ നിഷ്പക്ഷര്‍ അതിര്‍ത്തിയില്‍ ഇക്കൂട്ടരെ പോലീസ് പിടിച്ചു ചോദ്യം ചെയ്യുന്നതിന് ഇത്ര ഖിന്ന ഹൃദയരാവുന്നത് എന്തിനു?

ഇതൊക്കെ സാധാരണ പോലീസ് നടപടിയല്ലേ, 98 ദിവസത്തിനു ശേഷം ആണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് എങ്കില്‍ വാവര് പള്ളിയില്‍ പോവുന്നവര്‍ക്കും ഈ പ്രക്രിയയിലൂടെ കടന്നു പോവാം. നവോത്ഥാനം സഘികളെ പള്ളിയില്‍ കയറ്റാത്തത് കൊണ്ട് ഇടിഞ്ഞു പോവുമോ എന്ന് നോക്കാം…ആദ്യം അവരെ കയറ്റില്ല എന്ന് പറയട്ടെ അത് കഴിഞ്ഞും സര്‍ക്കാരും കേരളവും ഇവിടെ ഉണ്ടാവുമല്ലോ…മ്മക്ക് എഫ് ബി.യില്‍ കുത്തി ഇരുന്നു ഓഡിറ്റ് ചെയ്യാന്നേ…

എഡിറ്റര്‍

We use cookies to give you the best possible experience. Learn more