രാഹുല്‍ഗാന്ധിയേക്കാളും എനിക്കിഷ്ടം പ്രിയങ്കാ ഗാന്ധിയെയാണ്..ആദ്യേ കേറി വരേണ്ടിയിരുന്നതും കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ ഇരിക്കേണ്ടിയിരുന്നതും പ്രിയങ്ക തന്നെയായിരുന്നു…
ഇനിയിപ്പോള്‍ രാഹുല്‍ പാര്‍ട്ടി പ്രസിഡണ്ടും പ്രിയങ്ക പ്രധാനമന്ത്രി കാന്റ്റിഡേറ്റും ആയി അവതരിപ്പിക്കപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം തന്നെ നേടി അധികാരത്തില്‍ വരും.. പിന്നെ കുടുംബം കുടുംബാധിപത്യം എന്നൊക്കെ ചിലര്‍ പറഞ്ഞു കുശുക്കുന്നത് കാര്യാക്കണ്ട..
Also Read എന്റെ നോട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമല്ല, യു.പിയിലെ മായാവതി-അഖിലേഷ് സഖ്യമാണ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന രാഷ്ട്രീയ സംഭവ വികാസം.
ഗോമൂത്രത്തില്‍ നിന്നും അമിനോ ആസിഡും ചാണകത്തില്‍നിന്നും പ്ലൂട്ടോണിയവും വേര്‍തിരിച്ചെടുക്കാന്‍ ഗവേഷണസമിതിയെ വെച്ച ഭരണവും ഗണപതിയുടെ മൂക്കും പ്ലാസ്റ്റിക് സര്‍ജ്ജറിയും പി എച്ച്ഡി വിഷയവുമൊക്കെയായ രാജ്യത്ത്, അതൊക്കെ കേട്ടാല്‍ ഊറിച്ചിരിക്കുകയെങ്കിലും ചെയ്യുന്ന ഒരു കുടുംബത്തിന്റെ ആധിപത്യത്തിലുള്ള ജനാധിപത്യമൊക്കെ ഒരുപാടൊരുപാട് ധാരാളമാണ്…
ആദ്യം നമുക്ക് ശിലായുഗം ഒന്ന് മറികടക്കാന്‍ ശ്രമിക്കാം പത്തരമാറ്റ് ജനാധിപത്യമൊക്കെ അതുകഴിഞ്ഞു മതി
DoolNews Video