കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്കു മുമ്പ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ കൊല്ലത്തെയും ആലപ്പുഴയിലെയും വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. ഇ.എം.എസ് സാഹിത്യത്തിലില്ലാത്ത കേരളത്തിലെ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ചരിത്രം പി. ഗോവിന്ദപിള്ള അവസാന കാലത്ത് എഴുതുകയുണ്ടായി. അണികളോട് അത് വായിക്കാന്‍ പറയാവുന്നതാണ്
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍ |
സി.പി.എമ്മിന്റെ ദലിത് പ്രശ്‌നത്തെ കുറിച്ച് മറ്റൊരിടത്ത് രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ഉദ്ധരിക്കുന്നു: മുഖ്യ ഇടതു കക്ഷിക്ക് അജ്ഞതയുടെ പ്രശ്‌നവുമുണ്ട്. അത് അണികളെ പഠിപ്പിക്കുന്നത് ഇ.എം.എസ് എഴുതിയ ചരിത്രമാണ്. അതില്‍ അയ്യങ്കാളിയില്ല. അയ്യങ്കാളി പ്രസ്ഥാനത്തെ കുറിച്ച് അറിയില്ലായിരുന്നെന്ന് അദ്ദേഹം പിന്നീട് വിശദീകരിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകാര്‍ വിത്തുപാകിയത് ശ്രീനാരായണന്‍ ഉഴുതു മറിച്ച മണ്ണിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്കു മുമ്പ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ കൊല്ലത്തെയും ആലപ്പുഴയിലെയും വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. ഇ.എം.എസ് സാഹിത്യത്തിലില്ലാത്ത കേരളത്തിലെ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ചരിത്രം പി. ഗോവിന്ദപിള്ള അവസാന കാലത്ത് എഴുതുകയുണ്ടായി. അണികളോട് അത് വായിക്കാന്‍ പറയാവുന്നതാണ്.